കൈ​ന​ക​രി അനിത കൊലക്കേസ്; ദുരൂഹതകളുടെ പ്രബീഷ്; പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തിയ ഒരു കാര്യം ഇങ്ങനെ…


മങ്കൊ​മ്പ് : പ​ള്ളാ​ത്തു​രു​ത്തി​യി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി പ്ര​ബീ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദു​രൂ​ഹ​ത​ക​ൾ ഏ​റു​ന്നു. കൊ​ല്ല​പ്പെ​ട്ട അ​നി​ത​യും, കൂ​ട്ടു​പ്ര​തി​യാ​യ ര​ജ​നി​യും ഇ​യാ​ളു​ടെ കാ​മു​കി​മാ​രാ​യി​രു​ന്നു.

മൂ​വ​രും കൊ​ല​ന​ട​ന്ന ദി​വ​സം ര​ജ​നി​യു​ടെ വീ​ട്ടി​ൽ ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന​ത് പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു.

ഫോൺരേഖകൾ പറയുന്നത്
പ്ര​ബീ​ഷി​ന്‍റെ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നിന്ന് ഇ​യാ​ൾ​ക്കു 15 ഓ​ളം സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി വ്യ​ക്ത​മാ​യെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ നി​ല​വി​ൽ നി​യ​മ​വി​രു​ദ്ധ​മ​ല്ലാ​ത്ത​ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ നി​രു​ൽ​സാ​ഹ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ, ഏ​തെ​ങ്കി​ലും സ്ത്രീ​ക​ളി​ൽ നി​ന്നു പ​രാ​തി​ക​ൾ ഉ​യ​ർ​ന്നാ​ൽ ഇ​തു അ​ന്വേ​ഷി​ക്കേ​ണ്ട​താ​യി വ​രും.

ക്രിമിനൽ പശ്ചാത്തലമുണ്ടോ?
എ​ന്നാ​ൽ, പ്ര​ബീ​ഷി​ന് എ​ന്തെ​ങ്കി​ലും ക്രിമിന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടോ എ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. കൈ​ന​ക​രി​യി​ൽ താ​മ​സ​ത്തി​നെ​ത്തി​യ​പ്പോ​ൾ മു​ത​ലു​ള്ള ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​വും, ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യ​ത്തി​നു അ​ടി​വ​ര​യി​ടു​ന്ന​ത്.

മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യാണ് ര​ജ​നി​ക്കൊ​പ്പം കൈ​ന​ക​രി​യി​ലെ താ​മ​സ​ത്തി​നെ​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ സ​മ​യ​ത്തും ഇ​യാ​ൾ ഇ​വി​ടെ നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​കു​മാ​യി​രു​ന്നു. താ​ൻ ഡ്രെ​വ​റാ​ണെ​ന്നാ​ണ് ഇ​യാ​ൾ സ​മീ​പ​വാ​സി​ക​ളോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്.

ര​ജ​നി​യു​ടെ കു​ടും​ബ​വു​മാ​യി സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ൾ​ക്കു പോ​ലും കാ​ര്യ​മാ​യ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ നാ​ട്ടി​ലെ കു​റെ ചെ​റു​പ്പ​ക്കാ​രു​മാ​യി പ്ര​ബീ​ഷ് സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്നു.

വള്ളവും തോക്കും
മൃ​ത​ദേ​ഹം ആ​റ്റി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യി ര​ജ​നി​യു​ടെ ബ​ന്ധു​വി​ന്‍റെ വ​ള്ള​മാ​ണ് ഇ​രു​വ​രും ഉ​പ​യോ​ഗി​ച്ച​ത്. അ​ർ​ദ്ധ​രാ​ത്രി​ക്കു ശേ​ഷം ഉ​ട​മ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് വ​ള്ളം കൊ​ണ്ടു​പോ​യ​ത്.

പി​ന്നീ​ട് മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ മു​ങ്ങി​യ വ​ള്ളം അ​വി​ടെ​ത്ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​റ്റേ​ന്ന് രാ​വി​ലെ ഉ​ട​മ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ള്ളം തി​രി​കെ കി​ട്ടി​യ​തെ​ങ്കി​ലും വ​ള്ളം ഒ​ഴു​കി​പ്പോ​യ​താ​ക​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കാ​ര്യ​ങ്ങ​ൾ വി​വ​രി​ച്ച​പ്പോ​ഴാ​ണ് ഇ​ദ്ദ​ഹം വി​വ​ര​മ​റി​യു​ന്ന​ത്.

കാ​ര്യ​ങ്ങ​ള​റി​ഞ്ഞ​പ്പോ​ഴു​ണ്ടാ​യ ഞെ​ട്ട​ലി​ൽ നി​ന്നും ഇ​ദ്ദേ​ഹം ഇ​നി​യും മോ​ചി​ത​നാ​യി​ട്ടി​ല്ല. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന പ്ര​ബീ​ഷ് ത​ന്നെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

തെ​ളി​വെ​ടു​പ്പി​നാ​യി വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് ഈ ​തോ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ദീ​ർ​ഘ​ദൂ​ര പ്ര​ഹ​ര​ശേ​ഷി​യി​ല്ലെ​ങ്കി​ലും അ​പ​ക​ട​കാ​രി​യാ​യ​താ​ണ് തോ​ക്കെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

പ്രതികൾ റിമാൻഡിൽ
കൈ​ന​ക​രി​യി​ൽ വ​ന്ന കാ​ലം മു​ത​ൽ താ​ൻ പാ​ല​ക്കാ​ടു സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പ്ര​ബീ​ഷ് നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്. പോ​ലീ​സി​ൽ നി​ന്നാ​ണ് ഇ​യാ​ൾ നി​ല​മ്പൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്നു നാ​ട്ടു​കാ​ർ മ​ന​സി​ലാ​ക്കു​ന്ന​ത്.

ഇ​വ​യെ​ല്ലാം കൂ​ട്ടി​വാ​യി​ക്കു​മ്പോ​ൾ ഇ​യാ​ൾ​ക്കു ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഉ​ള്ള​താ​യി​ട്ടാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. പ്ര​തി​ക​ൾ റി​മാ​ൻഡി​ലാ​യെ​ങ്കി​ലും കേ​സ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നാ​ണ് നെ​ടു​മു​ടി സി.​ഐ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ കേ​സ് സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും പോ​ലീ​സ്..

Related posts

Leave a Comment