a
അമ്പലപ്പുഴ; യുവതിയുടെ മരണം ചുരുൾ അഴിഞ്ഞത് പോലീസിന്റെ സമയോചിത ഇടപെടലില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ തോട്ടുങ്കല്‍ വീട്ടിൽ അനിത (32)യെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെ കൈനകരി പഞ്ചായത്ത് 12- വാർഡിൽ അരയൻതോട് പാലത്തിന് സമീപത്തായി മരിച്ച നിലയിൽ കാണപ്പെട്ടത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞ പോലീസ് തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ വലയിലാക്കി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
അനിതയുടെ കഴുത്തിന് കുത്തിപ്പിടിച്ചും വായ് ശക്തമായി മൂടിപ്പിടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള തുമ്പ് ലഭിച്ചത്. നിലമ്പൂര്‍ സ്വദേശിയായ പ്രബീഷ് എന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇയാളെ ചോദ്യം ചെയ്തതിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.
കൂട്ടുപിടിച്ച് കൊലപാതകം
ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന അനിത കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നതിനിടെ പ്രബീഷുമായി പ്രണയത്തിലായി. പിന്നീട് ഇരുവരും കഴിഞ്ഞ ആറുമാസമായി ഒന്നിച്ചായിരുന്നു താമസം.
താന്‍ ഗര്‍ഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും പറഞ്ഞതോടെ അനിതയെ എങ്ങനെയും ഒഴിവാക്കണമെന്ന തീരുമാനത്തിലായിരുന്നു പ്രബീഷ്. ഇതിനായി പ്രബീഷിന്റെ ആദ്യ കാമുകി കൈനകരി തോട്ടുവാത്തലപാലത്തിന് പടിഞ്ഞാറ് ഭാഗത്ത് പടിഞ്ഞേരി വീട്ടിൽ രജനിയേയും കൂട്ടുപിടിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്.
കൈനകരിയില്‍ എത്തിയ പ്രബീഷ് കാമുകി രജനിയുമൊത്ത് അനിതയെ വിളിച്ചുവരുത്തി. ശനിയാഴ്ച ആലപ്പുഴ ബസ്സ് സ്റ്റാൻഡിൽ എത്തിയ അനിതയെ രജനിയും പ്രബീഷും കൂടി കൈനകരിയിലെ വീട്ടിൽ കൊണ്ടു വന്നു.
രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന അനിതയുടെ കഴുത്തിന് പ്രബീഷ് കുത്തിപ്പിടിച്ച് ഞരിച്ചപ്പോള് ശബ്ദം പുറത്തറിയാതിരിക്കാന്‍ രജനി വായും മൂക്കും മൂടി.
തുടർന്ന് ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം വള്ളത്തിൽ കയറ്റി അരയൻതോട് പാലത്തിന് സമീപത്തായി ഉപേക്ഷിക്കുകയായിരുന്നു.
അന്വേഷണം
അനിതയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വെളിവായിരുന്നെങ്കിലും ഇത് സംബന്ധിച്ച് യാതൊരു തെളിവുകളും ലഭ്യമല്ലായിരുന്നു.
ഈ സാഹചര്യത്തിൽ ആലപ്പുഴ പോലീസ് മേധാവി ജി ജയദേവ് ഐ പി എസിന്റെ നിർദ്ദേശാനുസ്സരണം അമ്പലപ്പുഴ ഡിവൈ എസ് പി, എസ് റ്റി സുരേഷ് കുമാർ കേസ്സിന്റെ അന്വേഷണത്തിനായി പുന്നപ്ര പോലീസ് ഇൻസ്പെക്ടർ യഹിയ എം, നെടുമുടി പി എസ് പോലീസ് ഇൻസ്പെക്ടർ എ വി ബിജു എന്നിവർക്ക് ചുമതല നൽകുന്നത്. ഇവരുടെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡുകൾ രൂപീകരിച്ചു.
എ എസ് ഐ മാരായ പ്രിൻസ്, ഷിബു , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, ജലജകുമാരി, അനിൽകുമാർ, ബൈജു, ലൈജു, സി പി ഒ മാരായ മുരളി, മനോജ് ,ബിജോയ്, സുജിമോൻ. സാബു, മാത്യു, ജോസഫ്. ജോൺപോൾ, സുഭാഷ്, വിനിൽ, ജതിൻ മോഹൻ, അബ്ദുൽ ജവാദ്, സുമിത്ത്, എബിൻ, ലിബു എന്നിവരെ ഉൾപ്പെട്ട സ്ക്വഡ് നടത്തിയ അന്വക്ഷണത്തിലാണ് പ്രതികളെ പിടികൂടിയത്.