മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ് അനിയത്തി പ്രാവ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാവിഷയമാണ്.
സുധിയും മിനിയുമൊക്കെ പ്രേക്ഷകരുടെ മനസുകളില്‍ ഇന്നുമുണ്ട്. ചാക്കോച്ചനെക്കുറിച്ചും ശാലിനിയെക്കുറിച്ചും പറയുന്പോൾ പ്രേക്ഷകരുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് അനിയത്തി പ്രാവാണ്.
എന്നാൽ അനിയത്തി പ്രാവിലെ സുധി എന്ന കഥാപാത്രം ചെയ്യാന്‍ കുഞ്ചാക്കോ ബോബന് ആദ്യം താല്പര്യമുണ്ടായിരുന്നില്ല.
ഒരഭിമുഖത്തിലാണ് ചാക്കോച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അനിയത്തി പ്രാവ് താന്‍ വേണ്ടെന്ന് വെച്ച സിനിമയാണെന്നും അച്ഛന്റെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് സിനിമ ചെയ്തതെന്നുമാണ് താരം പറയുന്നത്.
ചാക്കോച്ചന്റെ വാക്കുകള്‍ ഇങ്ങനെ…
സിനിമയില്‍ ചാന്‍സ് ലഭിച്ചപ്പോള്‍ തുടക്കത്തില്‍ എനിക്ക് പറ്റിയ പണിയല്ല ഇതെന്നാണ് വിചാരിച്ചിരുന്നത്. അനിയത്തി പ്രാവ് വേണ്ടെന്ന് വെച്ച ചിത്രമായിരുന്നു.
അച്ഛന്റെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്ന് സ്ക്രീന്‍ ടെസ്റ്റിന് പോകുന്നത്.
എന്നാല്‍ പാച്ചിക്ക( സംവിധായകന് ഫാസില്‍) ഞാന്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ അന്ന് ഇതൊരു സൂപ്പര്‍ ഹിറ്റ് സിനിമയാകുമെന്ന് കരുതിയില്ല. കോളജില്‍ പോകുന്ന ലാഘവത്തോടെയാണ് സിനിമാ സെറ്റില്‍ പോയിരുന്നത്.
ഇത് ശ്രദ്ധിക്കപ്പെടുമെന്നോ, വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ത്ത് വയ്ക്കുമെന്നോ വിചാരിച്ചില്ല. ചാക്കോച്ചന് അഭിമുഖത്തില്‍ പറയുന്നു. -പിജി