അങ്കാറ: ചരിത്രത്തിൽ ആദ്യമായി ലോക സ്കീയിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കു മെഡൽ. തുർക്കിയിൽ നടന്ന ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിക്കൊണ്ട് ഇന്ത്യയുടെ ആഞ്ചൽ താക്കൂറാണ് ചരിത്രം കുറിച്ചത്. സ്കീയിംഗ് സ്ലാലോം ഇനത്തിലാണ് മണാലി സ്വദേശിനിയായ ആഞ്ചൽ താക്കൂറിന്റെ നേട്ടം.
മഞ്ഞുപുതച്ച സ്വന്തം നാടായ മണാലിയിലാണ് അഞ്ചൽ പരിശീലനം നടത്തിയിരുന്നത്. വിന്റർ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായ റോഷൻ താക്കൂറിന്റെ മകളാണ് ആഞ്ചൽ താക്കൂർ.
ഇന്ത്യൻ കായിക രംഗത്തിന് വിപ്ലവകരമായൊരു സംഭാവനയാണ് ആഞ്ചൽ നൽകിയതെന്ന് പിതാവ് റോഷൻ താക്കൂർ പറഞ്ഞു. 2018ൽ കൊറിയയിൽവച്ച് നടക്കുന്ന വിന്റർ ഒളിന്പിക്സിൽ ഇന്ത്യക്കായി അഞ്ചൽ മെഡൽ നേടുമെന്നു പ്രതീക്ഷിക്കുന്നതായി റോഷൻ പറഞ്ഞു.