ബാംഗളൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. അഞ്ജലി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യപനം ഉടൻ ഉണ്ടാകും. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഇത് ആദ്യമായാണ് അഞ്ജലിയുടെ ചിത്രത്തിൽ പൃഥി നായകനാകുന്നത്.
ബാംഗളൂർ ഡേയ്സിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന പ്രതാപ് പോത്തൻ ചിത്രമാണ് അഞ്ജലി ചെയ്യാനിരുന്നത്. ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടലിൽ തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു. യുവ താരങ്ങളെ അണിനിരത്തിയ മൂന്നാമത്തെ ചിത്രമായ ബാംഗളൂർ ഡേയ്സ് വൻ വിജയമായിരുന്നു.