ബാംഗ്ലൂർ ഡേയ്സ് എന്ന ബ്ലോക്ക്ബസ്റ്ററിനുശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിയുടെ ബാല്യകാലം അവതരിപ്പിക്കാനാണ് 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടിയെതേടുന്നത്. “എന്നെപ്പോലിരിക്കുന്ന ഒരു കുട്ടിയെ അറിയുമോ” എന്ന ചോദ്യവുമായി പൃഥ്വിരാജ് തന്നെയാണു കാസ്റ്റിംഗ് കോൾ പോസ്റ്റ് ചെയ്തത്.
പൃഥ്വിയുമായി രൂപസാമ്യം വേണമെന്നതു നിർബന്ധമാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്തും ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ ബാനറിൽ അഞ്ജലി മേനോനും ചേർന്നാണു സിനിമയുടെ നിർമാണം. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. നസ്റിയ നസീമാണു ചിത്രത്തിൽ നായികയായി എത്തുന്നത്. വിവാഹശേഷം നസ്റിയ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഇതിന്.