തനിക്ക് നേരെ വധ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ട്രാൻസ്ജെൻഡർ നടി അഞ്ജലി അമീർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
കുറച്ച് നാൾ മുൻപ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ എനിക്ക് ലിവിംഗ് ടുഗെദെറിൽ ഏർപ്പെടേണ്ടി വന്നു. എനിക്ക് ഒട്ടും ഇഷ്ടമില്ലാതെയാണ് ഈ ബന്ധം മുൻപോട്ട് പോയത്.
ഇതിന് മുൻപ് അയാൾക്കെതിരെ ഞാൻ ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചത്. ഇപ്പോൾ ഈ ബന്ധത്തിൽ നിന്നും ഞാൻ പിന്മാറിയാൽ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമാണ് അയാൾ ഭീഷണിപ്പെടുത്തുന്നത്.
ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് അയാളെയാണ്. ഞാൻ പോലീസിൽ പരാതി നൽകി. എനിക്ക് അയാൾ 4, 5 ലക്ഷം രൂപ നൽകുവാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നത്. എന്നെ എന്നും രാവിലെ കോളജിൽ കൊണ്ടു വിടുമായിരുന്നു. വൈകുന്നേരം വരെ അയാൾ അതുവഴി ചുറ്റിത്തിരിഞ്ഞ് നടക്കും. എന്റെ സുഹൃത്തുക്കളെ ഫോണ് വിളിച്ച് അസഭ്യം പറയും.
കഴിഞ്ഞ ഒന്നര വർഷമായി അയാൾ ഒരു ജോലിക്ക് പോലും പോകുന്നില്ല. എനിക്ക് അച്ഛനും അമ്മയും ഇല്ല. ആ ധൈര്യമാണ് അയാൾക്ക്. ആത്മഹത്യയുടെ വക്കിലാണ് ഞാൻ ഇപ്പോൾ. വേറെയൊരു നിവൃത്തിയുമില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ലൈവിൽ വന്നത്. അഞ്ജലി അമീർ പറഞ്ഞു.