ബോളിവുഡ് താരം സണ്ണി ലിയോണി മലയാളത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത സന്തോഷത്തോടെയാണ് ഓരോരുത്തരും ഏറ്റെടുത്തത്. മമ്മൂട്ടി നായകനാകുന്ന മധുരരാജയിൽ ഒരു ഗാന രംഗത്ത് മാത്രമാണ് താരം മുഖം കാണിക്കുന്നതെങ്കിൽ രംഗീല എന്ന ചിത്രത്തിൽ നായികയായി ആണ് താരം പ്രത്യക്ഷപ്പെടുക. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിത നടൻ സലീം കുമാർ സണ്ണി ലിയോണിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. എന്നാൽ ആളുകൾ ചിത്രത്തിന് അശ്ലീല കമന്റുകൾ പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടി അഞ്ജലി അമീർ രംഗത്തെത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം തന്റെ മനസ് തുറന്നത്. “അവർ പോണ് സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മന്റിന്റെ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയിക്കുന്നത് അവർക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും ജെനുവിനാണെന്ന് വിചാരിച്ചാട്ടാണ്.
ആ വിശ്വാസം നിങ്ങൾ തകർത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മൾ സിൽക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവർത്തിക്കുത്- അവർ സന്തോഷിക്കട്ടെ’. അഞ്ജലി പറഞ്ഞു. അശ്ലീല കമന്റുകൾക്കു പുറമെ നിരവധി ട്രോളുകളും നവമാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്.