അ​ഞ്ജ​ലി-​ജ​യ് പ്ര​ണ​യം: സ്ഥി​രീ​ക​ര​ണ​മാ​യി

Anjali1102

ഏ​റെ​നാ​ളാ​യി കോ​ട​ന്പ​ക്ക​ത്ത് പാ​റി​പ്പ​റ​ന്ന് ന​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എ​ങ്കേ​യും എ​പ്പോ​തും എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച കാ​ല​ത്താ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. ജ​യ്യും അ​ഞ്ജ​ലി​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത ഏ​റെ നാ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും അ​ല്ലാ​തെ​യും പ്ര​ച​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

 

ജ്യോ​തി​ക​യു​ടെ “ദോ​ശ​ചാ​ല​ഞ്ചി​ലൂ​ടെ’​യാ​ണ് അ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ൾ​ക്ക് എ​ത്ര​പു​രു​ഷന്മാ​ർ ദോ​ശ ഉ​ണ്ടാ​ക്കി കൊ​ടു​ത്തു എ​ന്ന​ത​യി​രു​ന്നു ജ്യോ​തി​ക​യു​ടെ വെ​ല്ലു​വി​ളി. വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച ന​ട​ൻ സൂ​ര്യ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ത​ങ്ങ​ളു​ടെ പ്രി​യ​ത​മ​യ്ക്ക് ദോ​ശ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്തു​. ആ വെ​ല്ലു​വി​ളി ജ​യ്യും സ്വീ​ക​രി​ച്ചു. ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ളാ​യ അ​ഞ്ജ​ലി​ക്ക് ദോ​ശ ചു​ട്ടു​ കൊ​ടു​ക്കു​ന്ന ഫോ​ട്ടോ ജ​യ് ട്വി​റ്റ​റി​ൽ ഇ​ട്ടു.

 

ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​യാ​ൾ ന​മു​ക്ക് വേ​ണ്ടി പാ​കം ചെ​യ്യു​ന്ന​ത് മ​ധു​ര​മാ​യ കാ​ഴ്ച​യാ​ണെ​ന്ന് പോ​സ്റ്റ് ഷെ​യ​ർ ചെ​യ്തു​കൊ​ണ്ട് അ​ഞ്ജ​ലി​യും പ​റ​ഞ്ഞു. ഈ ​ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് അ​ഞ്ജ​ലി​യും ജ​യ്യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത ആ​രാ​ധ​ക​ർ സ്ഥി​രീ​ക​രി​ച്ച​ത്. ഏ​റെ നാ​ളാ​യി ഈ ​പ്ര​ണ​യ വാ​ർ​ത്ത ട്വി​റ്റ​റി​ലൂ​ടെ പ​ര​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ഞ്ജ​ലി​യു​ടെ പി​റ​ന്നാ​ളി​ന് ജ​യ് ആ​ശം​സ അ​റി​യി​ച്ച​പ്പോ​ൾ, എ​പ്പോ​ഴും നീ ​എ​നി​ക്കൊ​പ്പം വേ​ണം എ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ ക​മ​ന്‍റ്. എ​ങ്കേ​യും എ​പ്പോ​തും എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​രു​ടെ പ്ര​ണ​യ ക​ഥ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ലൊ​ക്കെ ഇ​രു​വ​രും വാ​ർ​ത്ത നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​നി ജ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ല എ​ന്ന് വ​രെ അ​ഞ്ജ​ലി പ​റഞ്ഞിരുന്നു.

Related posts