അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രത്തിൽ യുവതാരം നിവിൻ പോളിയുമുണ്ടെന്ന് സൂചന. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഒൗദ്യോഗികമായ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.
സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യും. ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ പൃഥ്വിരാജ്-നസ്രിയ സഹോദരങ്ങളുടെ അച്ഛന്റെ വേഷത്തിലാണ് രഞ്ജിത്ത് എത്തുന്നത്.
അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ബാംഗ്ലൂർ ഡേയ്സിലെ ദുൽഖർ-നവിൻ പോളി- നസ്രിയ ജോഡി ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു അതിനു പിന്നാലെയാണ് പൃഥ്വിരാജ്-നിവിൻ പോളി- നസ്രിയ ജോഡി ഒരുങ്ങുന്നത്.
അൽത്താഫ് സലീം ഒരുക്കിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയുടെ വിജയത്തിനു ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡാണ് നിവിൻ പോളിയുട റിലീസ് ചെയ്യാനുള്ള പുതിയ ചിത്രം. കോളിവുഡ് താരം തൃഷ അഭിനയിക്കുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.