ബാംഗളൂർ ഡേയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ ഒന്നിന് ആരംഭിക്കും. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഉൗട്ടിയാണ്. പാർവതിയും നസ്രിയയുമായിരിക്കും നായികമാർ. വിവാഹത്തിനുശേഷമുള്ള നസ്രിയയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്.
പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. നവംബർ അഞ്ചു മുതൽ അഞ്ജലിയുടെ ചിത്രത്തിൽ പൃഥ്വിരാജ് സഹകരിച്ചു തുടങ്ങും. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത് ആണ് ചിത്രം നിർമിക്കുന്നത്. മുന്പ് പൃഥ്വിയും അഞ്ജലി മേനോനും ഒന്നിച്ച മഞ്ചാടിക്കുരു നിരവധി അവാർഡുകൾ നേടിയിരുന്നു.