കൊച്ചി: നമ്പർ 18 ഹോട്ടലിലെ പീഡന ആരോപണകേസിൽ പരാതിക്കാരിയായ യുവതിക്കും മകള്‍ക്കുമെതിരെ പ്രതി അഞ്ജലി.
പീഡന കേസ് കെട്ടിച്ചമച്ചതാണെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അഞ്ജലി ആരോപിച്ചു.
കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ. വയലാട്ട്, സൈജു തങ്കച്ചന്, അഞ്ജലി എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് സ്വദേശിനിയും മകളും പരാതി നല്‍കിയത്.
ഡിജെ പാർട്ടിക്കിടെ ഹോട്ടലിൽ വച്ച് ഹോട്ടൽ ഉടമ റോയി വയലാട്ട് പ്രായ പൂർത്തിയാകാത്ത മകളെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.
പാർട്ടിക്കിടെ റോയി തന്നെയും മകളെയും ഉപദ്രവിച്ചെന്നും യുവതി വ്യക്തമാക്കുന്നു.
ഒടുവിൽ തങ്ങൾ ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങിയോടുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി.
സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
റോയിയുടെ കൂട്ടുപ്രതി സൈജു തങ്കച്ചൻ, കൂട്ടാളി അഞ്ജലി എന്നിവരാണ് തങ്ങളെ കുടുക്കിയത് എന്നും പരാതിയുണ്ട്.
ഫാഷൻ രംഗത്തു തൊഴിൽ വാഗ്ദാനം ചെയ്ത് അഞ്ജലിയാണ് കൊച്ചിയിലെത്തിച്ചതെന്നും ഇവർ പരാതിയിൽ പറയുന്നു.