സുബ്രഹ്മണ്യപുരം ഫെയിം ജയ്യും അങ്ങാടിത്തെരു ഫെയിം അഞ്ജലിയും പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തേ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചതാണ്. എന്നാല്‍, സംഗതി സത്യമാണെന്ന് തെളിയിക്കുന്ന ജയ്യുടെ ട്വീറ്റ് വൈറലാവുകയാണ്. സൂര്യയുടെ ദോശ ചലഞ്ച് ഏറ്റെടുത്ത വെങ്കട് പ്രഭു ജയ്യെ വെല്ലുവിളിച്ചിരുന്നു.
ജയ് ദോശയുണ്ടാക്കി കൊടുത്തതോ അഞ്ജലിക്കും. ഇക്കാര്യം ജയ് തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഭാര്യമാര്‍ക്ക് ദോശയുണ്ടാക്കി കൊടുക്കാന്‍ ഭര്ത്താക്കന്മാരോട് ആഹ്വാനം ചെയ്യുന്നതാണ് സൂര്യയുടെ ദോശ ചലഞ്ച്. അഞ്ജലിക്ക് ദോശയുണ്ടാക്കി കൊടുത്തുകൊണ്ട് തങ്ങളുടെ പ്രണയം പറയാതെ പറയുകയാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്.
ബ്ലോക്ബസ്റ്റര്‍ ഹിറ്റായ എങ്കേയും എപ്പോതും എന്ന ചിത്രത്തിന് ശേഷമാണ് ഈ പ്രണയ കഥ പ്രചരിക്കാന്‍ തുടങ്ങിയത്. തുടക്കത്തിലൊക്കെ ഇരുവരും വാര്‍ത്ത നിഷേധിച്ചു. ഇനി ജയ്ക്കൊപ്പം അഭിനയിക്കില്ല എന്ന് വരെ അഞ്ജലി പറഞ്ഞു. എന്നാല്‍ അപ്പോഴും ഇപ്പോഴും ജയ് യും അഞ്ജലിയും പ്രണയിത്തിലാണെന്നാണത്രെ സത്യം.