കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുൽഖറിന്റെയും മുത്തുമണി ചേച്ചിയുടേയും അമ്മ വേഷമായിരുന്നു.
ഞാൻ മേക്കപ്പ് ചെയ്ത് വന്നാലും മുത്തുമണി ചേച്ചിക്ക് എന്നെ കാണുമ്പോൾ അമ്മ എന്നുള്ള ഫീൽ ഉൾക്കൊണ്ട് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നപോലെ തോന്നി.
പിന്നെ നമ്മൾ ഏത് കഥാപാത്രം ചെയ്യണമെന്നത് തീരുമാനിക്കുന്നത് സംവിധായകനും സിനിമയുടെ മറ്റ് പ്രവർത്തകരുമല്ലെ… അവർക്ക് ഞാൻ ചെയ്താൽ നന്നാകും എന്ന് തോന്നിക്കാണുമല്ലോ…
പിന്നെ ബിജു മേനോനൊപ്പമൊക്കെ അഭിനയിക്കാൻ താൽപര്യമുള്ള വ്യക്തിയാണ് ഞാൻ. -അഞ്ജലി നായർ