കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായതിന് ശേഷം എല്ലാരും അമ്മ റോളിലേക്ക് എന്നെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ നോക്കിയിരുന്നു. എന്നാല്‍ എനിക്ക് അത് ആദ്യമൊന്നും നല്ലോണം ഫീല്‍ ചെയ്തിട്ടില്ല.
ടീച്ചറായിട്ടും അഡ്വക്കേറ്റ് ആയിട്ടും ജഡ്ജി ആയിട്ടും എല്ലാം എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പ്രതീക്ഷിക്കാതെയാണ് മൂന്നാമത്തെ ഷെഡ്യൂളില്‍ ദുല്‍ഖറിന്റെ അമ്മയായിട്ട് വന്നത്.
ആദ്യത്തെ രണ്ട് കാലഘട്ടം മാത്രമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. മൂന്നാമതും അതില്‍ പ്രായമുള്ള അമ്മ വേഷം ചെയ്യേണ്ട സാഹചര്യം പെട്ടെന്ന് വന്നതാണ്.
ആ സമയത്ത് എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. കാരണം പെട്ടെന്ന് ഒരു ഡയറക്ടറുടെ അടുത്ത് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
ഒരു കഥാപാത്രത്തോടും നോ പറയുന്ന ആള് അല്ലായിരുന്നു ഞാന്‍. സംഭവം വലിയ വാര്‍ത്തയായി, 27ാം വയസില്‍ ദുല്‍ഖറിന്റെ അമ്മയായി എന്ന രീതിയിലായിരുന്നു വാര്‍ത്ത.
പിന്നീട് അത് ഫോളോ ചെയ്ത് മഞ്ജു ചേച്ചിയുടെ ചെറുപ്പകാലം പിന്നെ ലാലേട്ടന്റെ ചെറുപ്പത്തിലെ അമ്മ അങ്ങനെ അമ്മ വേഷം മാത്രം കിട്ടാന്‍ തുടങ്ങി.-അഞ്ജലി നായർ