ദൃശ്യം ടു കിട്ടിയതിനാലാണ് ഞാന്‍ വിവാഹം ബന്ധം വേര്‍പെടുത്തിയതെന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഞങ്ങള്‍ പിരിഞ്ഞിട്ട് നാലഞ്ച് കൊല്ലമായി.
ദൃശ്യം ടു വന്നതിന്റെ പേരില്‍ വിവാഹമോചന വാര്‍ത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും.
എന്നെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാര്‍ത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ. മറ്റൊരിക്കല്‍ ഏതോ ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി നാടകനടനായ കണ്ണന് നായര്‍ക്കൊപ്പം ഞാന്‍ വിവാഹ വേഷത്തില്‍ നില്ക്കുന്ന ഒരു ഫോട്ടോയെടുത്തിരുന്നു.
ഒരു സീനില്‍ ചുവരില്‍ വയ്ക്കാനായി ഷൂട്ടിംഗിനിടയില്‍ എടുത്ത കപ്പിള്‍ ഫോട്ടോ. ആ ഫോട്ടോ എടുത്ത് എന്റെ കല്യാണ ഫോട്ടോയെന്ന പേരില്‍ ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നു. -അഞ്ജലി നായർ