ദൃശ്യം 2 ചെയ്തതുകൊണ്ട് തമിഴിൽ നല്ലൊരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യാൻ അവസരം കിട്ടി. ദൃശ്യം കണ്ടിട്ടാണ് പലരും ക്യാരക്ടർ റോളുകളിലേക്ക് ഇപ്പോഴും വിളിക്കുന്നത്.
തമിഴിൽ ഒരു സിനിമ ചെയ്യുന്നുണ്ട്. പിന്നെ ലാലേട്ടന്റെ മോൺസ്റ്റർ സിനിമ വരാനുണ്ട്. ആദിയും അമ്മു എന്നൊരു സിനിമ ചെയ്തിട്ടുണ്ട്.
സുരാജേട്ടനും റോഷനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ലിക്കർ അയലന്റ് എന്നൊരു സിനിമയുണ്ട്. ശലമോൻ എന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമയും ഉണ്ട്.
അജിത്തേട്ടനാണ് സിനിമ ചെയ്യുമ്പോൾ ലൊക്കേഷനിൽ ഒപ്പം വരുന്നതും ഇക്കാര്യങ്ങളെല്ലം നോട്ട് ചെയ്ത് വച്ച് കൃത്യമായി പറഞ്ഞ് തരുന്നതും.
എനിക്ക് കിട്ടിയത് പെർഫക്ട് പാട്നറെയാണ്. എനിക്കു വേണ്ടി എഴുതി വയ്ക്കപ്പെട്ട വ്യക്തിയാണെന്ന് എനിക്ക് പലപ്പോഴും അജിത്തേട്ടനെ കുറിച്ച് തോന്നിയിട്ടുണ്ട്.
സിനിമയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും. ഓരോ ചെറിയ കാര്യങ്ങൾ പോലും നോക്കിയും കണ്ടും അറിഞ്ഞ് ചെയ്ത് തരും. -അഞ്ജലി നായർ