പോ​ക്സോ കേ​സി​ലെ ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തൽ; അ​ഞ്ജ​ലി​ക്കെ​തി​രേ കേ​സെടുത്തു


കൊ​ച്ചി: പോ​ക്സോ കേ​സി​ലെ ഇ​ര​യു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഞ്ജ​ലി റീ​മ ദേ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

കൊ​ച്ചി സൈ​ബ​ര്‍ സെ​ല്‍ ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി അ​ഞ്ജ​ലി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​നെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ബാ​റി​ല​ട​ക്കം കൊ​ണ്ടു​ന​ട​ന്ന​ത് അ​മ്മ​യാ​ണെ​ന്നും പ​രാ​തി​ക്കാ​രി​ക്ക് ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ അ​ഞ്ജ​ലി പ​റ​ഞ്ഞ​ത്.

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ മൂ​ന്നാം​പ്ര​തി​യാ​ണ് അ​ഞ്ജ​ലി. കേ​സി​ലെ ഒ​ന്നാം പ്ര​തി റോ​യി ​ജെ. വ​യ​ലാ​ട്ട്, ര​ണ്ടാം പ്ര​തി സൈ​ജു ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment