അഞ്ജലി അമീറിനൊരു ആണ് തുണ വേണം. താരം തന്നെയാണ് ഇങ്ങനെയൊരു ആഗ്രഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മമ്മൂട്ടി നായകനായ സൂപ്പർ തമിഴ് ചിത്രം പേരൻപിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. അഞ്ജലി അമീർ.
ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുട പിടിക്കാനും ഇടയ്ക്ക് രണ്ട് തെറി വിളിക്കാനും, മഴ പെയ്യുന്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ടുദോശ കഴിക്കാനും കൂടെയൊരുത്തൻ.
ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ.- അഞ്ജലി അമീർ കുറിക്കുന്നു.