മലയാള സിനിമയിൽ സഹനടിയുടെ വേഷങ്ങളിൽ തിളങ്ങിയ താരമാണ് അഞ്ജലി നായർ. ബാലതാരമായി തന്നെ അഭിനയ ലോകത്തേക്ക് ചുവട് വച്ച താരം തമിഴ് സിനിമയിലും ശ്രദ്ധേയയായിരുന്നു.
മോഹൻലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകനിൽ ശ്രദ്ധേയമായ വേഷം ചെയ്തു പ്രേക്ഷക ശ്രദ്ധ നേടാനും അഞ്ജലിക്ക് സാധിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പുലിമുരുകനെ കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അന്ന് പുലിമുരുകൻ ഇത്ര വലിയ സിനിമയാണെന്ന് ചിത്രീകരണ സമയത്ത് എനിക്ക് അറിയില്ലായിരുന്നു. ഞാൻ വളരെ ലാഘവത്തോടെ പോയി ഒരു ഗർഭിണിയുടെ വേഷം ചെയ്തു.
അത് വൈശാഖേട്ടന്റെ ഒരു പടം, ഞാൻ പോയി ചെയ്തു. അതിൽ പുലി ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു.
എനിക്ക് അത്ര വലിയ സിനിമയാണെന്ന് ഒന്നും അറിയില്ല. പുലിമുരുകനിലും മറ്റു സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും കുട്ടികളൊക്കെ കണ്ടാൽ പുലിമുരുകനിലെ ചേച്ചിയല്ലെ എന്നാണ് ചോദിക്കാറുളളത്.
ഇത്രയും സിനിമകളുടെ എണ്ണമൊന്നും ആരും ചോദിക്കാറില്ല. അപ്പോ അതുപോലെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ എപ്പോഴും ചെയ്യുക എന്നാണ് ആഗ്രഹം.
മലയാളത്തിൽ ചെറിയ വേഷങ്ങളിലാണ് അഞ്ജലി നായർ കൂടുതൽ അഭിനയിച്ചത്. ദൃശ്യം 2വിലും നടി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മണിയറയിലെ അശോകനാണ് അഞ്ജലിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ.
സിനിമ പ്രേക്ഷകരിലേക്ക് എത്തിയത് ഒടിടി പ്ലാറ്റ്ഫോം വഴിയാണ്. അഞ്ജലി നായർ ചിത്രത്തിൽ ഒരു സൈക്യാട്രിസ്റ്റിന്റെ റോളിലായിരുന്നു അഭിനയിച്ചത്.
-പിജി