ബോളിവുഡ് നടി സോനം കപൂര്‍ മേയ്ക്കപ്പ് ചെയ്യുന്നതിനിടയില്‍ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സോനത്തിന്റെ വീഡിയോയ്ക്കും ചിത്രത്തിനും പതിനായിരക്കണക്കിന് ലൈക്കും കമന്റുകളും ലഭിച്ചു. സോനത്തിന്റെ പോസ്റ്റിനു താഴെ ഭര്‍ത്താവ് അഹൂജ നല്കിയ അടിക്കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ദൃശ്യം-2-ലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ അഞ്ജലി നായര്‍ തന്റെ പിഞ്ചോമനയെ മൂലയൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇന്‍സ്റ്റഗ്രമിലൂടെയാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളും വൈറലായിട്ടുണ്ട്.
അഞ്ജലി സോനം കപൂറിനെ അനുകരിച്ച് വൈറലാകാന്‍ ശ്രമിക്കുകയാണോ എന്ന കമന്റിന് സോനത്തിന് ആകാമെങ്കില്‍ എന്തുകൊണ്ട് അഞ്ജലിക്ക് ആയിക്കൂടാ എന്ന മറുപടി കമന്റും ശ്രദ്ധേയമായി.
ഒരു ഡബ്ബിംഗ് അപാരത എന്ന തലക്കെട്ടോടെയാണ് അഞ്ജലി ചിത്രങ്ങള്‍ പങ്കുവച്ചത്. തമിഴ് സംവിധായകനായ അരുണിന്റെ നമന്‍ എന്ന ചിത്രത്തിന്റെ മലയാളം വേര്ഷനുവേണ്ടിയാണ് അഞ്ജലി ഡബ്ബ് ചെയ്യാനെത്തിയത്.
പിഞ്ചു കുഞ്ഞിനെ കൈയില്‍ വച്ചാണ് നടി ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നത്. അഞ്ജലി ഗര്‍ഭിണിയായിരുന്നപ്പോഴാണ് നമന്‍ ചിത്രീകരണം ആരംഭിക്കുന്നത്.
ഗര്‍ഭിണിയായ കഥാപാത്രമായിരുന്നു അഞ്ജലി ചിത്രത്തില്‍ അവതരിപ്പിച്ചതും.