ദൃശ്യം എന്നെ സംബന്ധിച്ച് ഒരു ഭാഗ്യചിത്രമാണ്. ജീത്തു സാർ, മോഹന്‍ലാല്‍ സാര്‍, മുരളി ഗോപി സാര്‍ തുടങ്ങിയവരൊക്കെ മലയാളസിനിമയില്‍ എല്ലാവരും ആരാധനയോടെ നോക്കിക്കാണുന്നവരാണ് എന്ന് അഞ്ജലി നായര്‍.
ദൃശ്യത്തിലൂടെ എനിക്ക് ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. സിനിമയുടെ ഫസ്റ്റ് ഹാഫില്‍ ഒരു ലുക്കും സെക്കന്റ് ഹാഫില്‍ പോലീസ് വേഷവുമായിരുന്നു എനിക്കു ലഭിച്ചത്. തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു അത്. ദൃശ്യത്തിന്റെ ആദ്യ പകുതിയിലെ ഡള്‍ മേക്കപ്പ് ലുക്ക് എന്റെ പല സിനിമകളിലും ഉള്ളതാണ്.
പ്രേക്ഷകര്‍ എന്നെ അങ്ങനെ കണ്ടിട്ടുള്ളത് കൊണ്ട് സെക്കന്റ് ഹാഫിലെ ട്വിസ്റ്റ് എല്ലാവര്ക്കും സത്യത്തില്‍ ഞെട്ടലായിരുന്നു. ഇന്നും ആര് സംസാരിക്കുമ്പോഴും എന്നോട് ദൃശ്യത്തിലെ ആ വേഷത്തെക്കുറിച്ച് സംസാരിക്കാറുണ്ട്.
എനിക്കും സംതൃപ്തി നല്കിയ ഒരു കഥാപാത്രമായിരുന്നു അത്. ക്രൈം ഫാമിലി ത്രില്ലര്‍ ഗണത്തിലെ മലയാളത്തിലെ ബെസ്റ്റ് മൂവിയാണ് ദൃശ്യമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതിന്റെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ കഴിഞ്ഞത് അനുഗ്രഹീതമായ കാര്യം തന്നെയാണ് എന്ന് അഞ്ജലി നായര്‍.