ബ​ധി​ര കാ​യി​കമേ​ള: അ​ഭി​മാ​ന​ താ​ര​മാ​യി അ​ഞ്ജ​ന; സ്‌​പോ​ര്‍​ട്സി​ല്‍ മാ​ത്ര​മ​ല്ല അ​ഞ്ജ​ന​യു​ടെ തി​ള​ക്കം…

നാ​ദാ​പു​രം: പരിമിതിയെ തോ​ല്‍​പ്പി​ച്ച് മു​ന്നേ​റു​ക​യാ​ണ് വി​ലാ​ത​പു​ര​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ അ​ഞ്ജ​ന. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും ദേ​ശീ​യ മീ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൊ​ല്ല​ത്ത് ശ​നി​യാ​ഴ്ച അ​വ​സാ​നി​ച്ച 25-ാമ​ത് സം​സ്ഥാ​ന ബ​ധി​ര കാ​യി​ക​മേ​ള​യി​ല്‍ സ്വ​ര്‍​ണ​വും വെ​ള്ളിയും അ​നാ​യ​സ​മാ​ണ് അ​ഞ്ജ​ന സ്വ​ന്ത​മാ​ക്കി​യ​ത്.

ഡി​സ്‌​ക​സ് ത്രോ​യി​ല്‍ സ്വ​ര്‍​ണ മെ​ഡ​ലും ജാ​വ​ലി​ംഗ് ത്രോ​യി​ല്‍ വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി ഡി​സംബറി​ല്‍ ഹ​രി​യാ​ന​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശി​യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ക​യാ​ണ് ഈ ​ഗ്രാ​മീ​ണ വി​ദ്യാ​ര്‍​ഥി​നി. അ​ഞ്ജ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങി​യാ​ല്‍ വി​ജ​യ​മു​റ​പ്പെ​ന്ന് ഏ​വ​ര്‍​ക്കു​മ​റി​യാം.

നേ​ര​ത്തെ വ​ട​ക​ര ക​രു​ണ ബ​ധി​ര വി​ദ്യാ​ല​യം, ഇ​രി​ട്ടി ബ​ധി​ര ഹൈ​സ്‌​കൂ​ള്‍,കോ​ഴി​ക്കോ​ട് ക​രു​ണ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നൊ​ക്കെ സം​സ്ഥാ​ന ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ദേ​ശീ​യ മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക​യും വി​ജ​യം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ്‌​പോ​ര്‍​ട്സി​ല്‍ മാ​ത്ര​മ​ല്ല അ​ഞ്ജ​ന​യു​ടെ തി​ള​ക്കം. പ​ഠി​പ്പി​ലും ക​ലാരം​ഗ​ത്തും ഒ​ന്നാ​മ​ത് ത​ന്നെ.​വി​വി​ധ ത​ല​ത്തി​ലു​ള്ള ക​ലാ മ​ത്സ​ര​ത്തി​ലും ഒ​ന്നാ​മ​ത് ത​ന്നെ.​ അ​ഞ്ച് വ​ര്‍​ഷ​മാ​യി തു​ട​ര്‍​ച്ച​യാ​യി മി​ക​ച്ച വി​ജ​യം കൊ​യ്യു​ന്ന ഈ ​കൊ​ച്ചു മി​ടു​ക്കി​യെ ഒ​ന്ന് ആ​ദ​രി​ക്കാ​ന്‍ പോ​ലും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളൊ​ന്നും ഇ​ത് വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ഇ​പ്പോ​ള്‍ മ​ല​പ്പു​റം എ​ബി​ലി​റ്റി ആ​ര്‍​ട്‌​സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ളജി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

ജ​ന്മ​നാ സം​സാ​ര ശ്ര​വ​ണ വൈ​ക​ല്യം ബാ​ധി​ച്ച അ​ഞ്ജ​ന ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ ഞ​ള്ളം​ക​ണ്ടി ര​മേ​ശ​ന്‍-​സ​ന്ധ്യ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു മ​ക്ക​ളി​ല്‍ മൂ​ത്ത​വ​ളാ​ണ് . സ​ഹോ​ദ​രി വ​ട​ക​ര റോ​ട്ട​റി ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്.

Related posts