കൊച്ചി: കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടികൂടി. വഴിയരികിൽ വിൽപ്പനയ്ക്കു വച്ചിരുന്ന ആഞ്ഞിലിച്ചക്കയാണ് കൊച്ചി മരട് പോലീസ് പിടിച്ചെടുത്തത്.
മരട് ന്യൂക്ലിയസ് മാളിനു സമീപം കിലോഗ്രാമിനു 100 രൂപ നിരക്കിലാണ് ആഞ്ഞിലിച്ചക്ക വിറ്റിരുന്നത്. വിൽപ്പനക്കാരൻ കുന്നംകുളം സ്വദേശി തന്പിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഷം കലർത്തിയ പഴം വിൽക്കാൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാൾക്കു വേണ്ടിയാണ് താൻ ആഞ്ഞിലിച്ചക്ക വിറ്റിരുന്നതെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി.
ആഞ്ഞിലിച്ചക്ക വിറ്റ വാഹനത്തിൽ നടത്തിയ പരിശോധനയിൽ മുഴുവൻ പെട്ടിയിലും കടലാസിൽ പൊതിഞ്ഞ കാർബൈഡ് വച്ചിരുന്നതായി കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു.