കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ അഞ്ജലി റിമാദേവിന് നോട്ടീസ്.
കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ബുധനാഴ്ച ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
അഞ്ജലിയുടെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് കൈമാറിയത്.
അതേസമയം, കേസിലെ പ്രതിയും ഹോട്ടൽ ഉടമയുമായ റോയ് വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഞായറാഴ്ച രാവിലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ഇയാൾ കീഴടങ്ങിയിരുന്നു.
പിന്നാലെ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജ് ചോദ്യം ചെയ്തു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്.
അതേസമയം, പോക്സോ കേസിലെ മറ്റൊരു പ്രതിയായ സൈജു എം. തങ്കച്ചന് ഇപ്പോഴും ഒളിവിലാണ്.
ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.