കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബില്‍ അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസിടിച്ചു യുവതി തല്‍ക്ഷണം മരിച്ചു. കോട്ടയം മുട്ടമ്പലം ശ്രീവിലാസത്തില്‍ രാജേന്ദ്ര പണിക്കരുടെ ഏകമകള്‍ അഞ്ജു ആര്.നായര്‍(28)ആണ് ദാരുണമായി മരിച്ചത്. കോട്ടയം സികെ ട്രേഡേഴ്സ് എക്സ്പോര്‍ട്ടിംഗ് മാനേജരാണ്. ഹബ്ബിന് പുറത്ത് കാറുമായി കാത്തുനിന്ന ബന്ധുക്കളുടെ അരികിലേക്ക് നടന്നുനീങ്ങിയ യുവതിയെ അമിതവേഗതത്തില്‍ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടോടെ മൊബിലിറ്റി ഹബ്ബിന്റെ മുഖ്യകവാടത്തിലായിരുന്നു അപകടം. അഞ്ജുവിനെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അമ്മ സുധ പണിക്കര്‍. എറണാകുളം കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആശ്രിക ബസ് ഡ്രൈവര്‍ ജെയിന് ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍.