കലാഭവന്‍ മണിയുടെ മരണത്തിന്റെ തലേദിവസം രാത്രി പാഡിയിലെത്തിയ നടി അഞ്ജു അരവിന്ദോ? പെട്ടെന്ന് സിനിമയില്‍ നിന്ന് മാറിനിന്നതിന്റെ കാരണമെന്താണ്? ജീവിതം തുറന്നുപറഞ്ഞ് അഞ്ജു അരവിന്ദ്

തൊണ്ണൂറുകളുടെ മധ്യത്തില്‍ മലയാള സിനിമയിലെ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ ചെയ്തിരുന്ന നായികയായിരുന്നു അഞ്ജു അരവിന്ദ്. 1996 ല്‍ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു രജനികാന്ത് ശരത് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം അഞ്ജു സ്ക്രിനില്‍ എത്തി. തമിഴിലും മലയാളത്തിലും കന്നടയിലും തിരക്കേറിയ ആ നടി 2001 ഓടെ സിനിമയില്‍ നിന്നു ഇടവേളയെടുക്കുകയായിരുന്നു. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവയാണു സിനിമയിലെ ഇടവേള വര്‍ധിക്കുന്നതിനു കാരണമായത് എന്നു താരം പറയുന്നു. 2013 ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെ അഞ്ജു അരവിന്ദ് സിനിമയിലേയ്ക്കു വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്വര്‍ണ്ണക്കടുവയാണ് അഞ്ജു ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. ബിസിനസുകാരനായ വിനയചന്ദ്രനാണ് അഞ്ജു അരവിന്ദിനെ രണ്ടാമതു വിവാഹം കഴിച്ചത്്.

അടുത്തിടെ അഞ്ജുവിന്റെ പേര് വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. മണി മരിക്കുന്നതിന്റെ തലേദിവസം രാത്രി അഞ്ജു പാഡിയില്‍ എത്തിയിരുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ നടി തന്നെ ആ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. മണിയുമായുള്ള സൗഹൃദത്തെപ്പറ്റി അവര്‍ പറയുന്നതിങ്ങനെ-

കലാഭവന്‍ മണിയെപ്പോലെ ഇത്രയധികം സൗഹൃദങ്ങളുള്ള ഒരാളെ കാണാന്‍ ചിലപ്പോള്‍ അവിടെ ആരെങ്കിലും ചെന്നിരിക്കാം. അത് ഞാനല്ല. അദ്ദേഹവുമായി അടുത്തിടെ കുറച്ച് ഷോകളില്‍ ഞാനും പങ്കെടുത്തിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസാണ് മണിച്ചേട്ടന്റേത്. അദ്ദേഹം എന്നെയും സഹായിച്ചിട്ടുണ്ട്. ഞാന്‍ സ്വന്തമായി വാങ്ങിയതാണ് കൊച്ചിയിലെ എന്റെ ഫ്‌ലാറ്റ്. ഒരാളെയും ഒരു തരത്തിലും ആശ്രയിക്കുന്നത് ഇഷ്ടമല്ലാത്ത ആളാണ് ഞാന്‍. സിനിമകളില്‍ അവസരങ്ങളുണ്ടെങ്കിലും അതിന്റെ ലോണ്‍ അടയ്ക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഒരിക്കല്‍ ഓസ്‌ട്രേലിയയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മണിച്ചേട്ടനോട് ഞാന്‍ എന്റെ സങ്കടം പറഞ്ഞു

പിന്നീട് വന്ന ഷോകളില്‍ എനിക്ക് അദ്ദേഹം അവസരവും തന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ അത് അന്നെനിക്ക് വലിയ ഉപകാരമായിരുന്നു. മണിച്ചേട്ടന്‍ അവസാനം ചെയ്ത ഷോയിലും ഞാനുണ്ടായിരുന്നു. എനിക്ക് ഇത് സംബന്ധിച്ച് മറയ്ക്കാനൊന്നൂമില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ല. ഒരുമിച്ച് കുറച്ച് സിനിമകളില്‍ അഭിനയിച്ചാല്‍ ഗോസിപ്പിറങ്ങുന്ന നാടാണ് നമ്മുടേത്. അത്തരത്തില്‍ എന്തെങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരുന്നതായി എനിക്കറിയില്ല. ഒരു കലാകാരി എന്ന നിലയില്‍ എന്നോട് ബഹുമാനമുണ്ടായിരുന്നു അദ്ദേഹത്തിന് അതിനപ്പുറം ഒന്നുമില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അഭിനയം കഴിഞ്ഞാല്‍ കുടുംബം. അതിനപ്പുറം ഒന്നുമില്ല ഇത്തരം കഥകള്‍ക്ക് നടുവില്‍ ജീവിതം കൈവിട്ടു പോകാതെ കൊണ്ടു പോകാന്‍ ഒരു നടി എന്ന നിലയില്‍ വലിയ ബുദ്ധിമുട്ടാണ്. എന്റെയും മണിച്ചേട്ടന്റെയും ആദ്യ സിനിമ അക്ഷരം തന്നെയായിരുന്നു. അപ്പോഴും പിന്നീടും ഒന്നും വലിയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. പിന്നെ ഒരുമിച്ച് സ്‌റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്‍മാര്‍ കുടിക്കുന്നത് മക്കള്‍ക്ക് വലിയ വിഷമം ആയിരിക്കുമെന്ന്. പ്രത്യേകിച്ച് പെണ്‍മക്കള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ഉള്ളതായി എനിക്കറിയില്ലായിരുന്നു. അങ്ങനെ തുറന്നു പറയാന്‍ മാത്രമൊന്നും സ്വാതന്ത്ര്യമുള്ള ബന്ധവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.

Related posts