മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന് ഭാഷകളിലും ഒരുകാലത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന താരമായിരുന്നു
അഞ്ജു അരവിന്ദ്.
1995ല് പുറത്തിറങ്ങി അക്ഷരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അഞ്ജു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നായികയായി മാറി.
പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ 1996ല് അഞ്ജു അരവിന്ദ് തമിഴിലും അരങ്ങേറി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന ചിത്രത്തിലൂടെ കന്നടത്തിലും അരങ്ങേറിയത്.
2001ന് ശേഷം അഞ്ജുവിന് കരിയറില് ഇടവേളകള് ഉണ്ടായി. വിവാഹം, വിവാഹ മോചനം, പുനര്വിവാഹം എന്നിവ സിനിമകള്ക്കിടയിലെ ഇടവേളകള് വര്ദ്ധിപ്പിച്ചു.
അതേ സമയം മലയാളത്തിന്റെ നടന വിസ്മയം മോഹന്ലാലിനെ കാണാന് പോയ യാത്രയില് നിന്നുമാണ് തനിക്ക് സിനിമയില് അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്.
ഇടവേളയ്ക്ക് ശേഷം 2013ല് പുറത്തിറങ്ങിയ ശൃംഗാരവേലന് എന്ന സിനിമയിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയില് സജീവമായത്.
എന്നാല് ഇപ്പോള് കുറച്ചു കാലമായി മിനിസ്ക്രീനില് അഞ്ജുവിനെ കാണാറില്ല. സാധാരണ കുറച്ചുനാള് അഭിനയത്തില് താരങ്ങളെ കണ്ടില്ലെങ്കില് ആരാധകര് സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് അഭിനയം നിര്ത്തിയോ എന്നത്.
കുറെ നാളായല്ലോ കണ്ടിട്ട്, അഭിനയിക്കുന്നില്ലേ ഇപ്പോള് , ഇങ്ങനെ മാറിനിന്നാല് ആളുകള് നിങ്ങളെ മറന്നുപോകും. ഇങ്ങനെയുള്ള ചോദ്യങ്ങള് നിരന്തരം കേള്ക്കാറുണ്ടെന്ന് താരം പറയുന്നു.
അന്നും ഇന്നും അഞ്ജു അരവിന്ദ് അഭിനയം നിര്ത്തി എന്ന തരത്തിലാണ് ഗോസിപ്പുകള് വന്നിരുന്നത്.
വീണ്ടും അഭിനയിക്കാന് തുടങ്ങിയോ ? എന്ന് ഏതു ലൊക്കേഷനില് ചെന്നാലും ഞാന് സ്ഥിരമായി കേള്ക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ആ തെറ്റിദ്ധാരണ മാറണമെന്ന് ആഗ്രഹമുണ്ട്.
കാരണം ഞാനിതു വരെ അഭിനയം നിര്ത്തിയിട്ടില്ല. നല്ല വേഷങ്ങള് ലഭിക്കാത്തതില് വിഷമമേയുള്ളൂ. അഭിനയിക്കുന്ന സിനിമയുടെ എണ്ണം കൂട്ടാനായി, തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യാറില്ല.
വ്യത്യസ്തമായ കഥാപാത്രങ്ങള് തിരഞ്ഞെടുക്കുന്നതു കൊണ്ട് മാത്രമാണ് അഭിനയത്തില് ഇടവേള വരുന്നത്.
എന്നാല് 26 വര്ഷമായി അഭിനയിച്ച് തുടങ്ങിയിട്ട്, ഇതുവരെ അഭിനയം നിര്ത്തിയിട്ടില്ലെന്ന് നടി വ്യക്തമാക്കുന്നു.
തനിക്ക് നല്ല കഥാപാത്രങ്ങള് ലഭിക്കാത്തതിന്റെ വിഷമം മാത്രമേ ഇപ്പോള് ഉള്ളു. അത്തരം കഥാപാത്രങ്ങള്ക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് അഭിനയത്തില് നിന്ന് ബ്രേക്ക് വരുന്നത്.
ഇതാണ് അഭിനയത്തില് ഇപ്പോള് കാണാത്തത് എന്നും അഞ്ജു അരവിന്ദ് പറയുന്നു.
മികച്ച ഒരു നര്ത്തകി കൂടിയായ അഞ്ജു ബാംഗ്ലൂരില് ഡാന്സ് സ്കൂള് നടത്തുന്നുണ്ട് . ഡാന്സ് പഠിപ്പിക്കാന് തനിക്ക് ഏറെ ഇഷ്ടമാണെന്ന് താരം പറയുന്നു.
ഡാന്സ് സ്കൂളിലെ കാര്യങ്ങളെ ബാധിക്കാതെ ആണ് അഭിനയവും കൊണ്ടു പോകുന്നത്.
ഇതുവരെ ചെയ്തതില് നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്ക്ക് വേണ്ടി ആണ് കാത്തിരിക്കുന്നതെന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്.