നടന് വിനായകനെതിരേ കുറിപ്പുമായി അഞ്ജു പാര്‍വതി പ്രഭീഷ്. വിനായകന് അഭിനേതാവ് എന്ന നിലയില്‍ മികവു കാട്ടിയാലും പൊതു സമൂഹത്തിലുള്ള താരത്തിന്റെ ഇടപെടലുകള്‍ ആദരവ് അര്‍ഹിക്കുന്നതല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.
രുചിയുള്ള ഭക്ഷണ വസ്തുക്കള്‍ കാണുമ്പോള്‍ അത് ആസ്വദിക്കാന്‍ കൊതിയൂറുന്നത് പോലെ പെണ്‍ശരീരങ്ങളോട് സെക്സ് ചോദിച്ചു വാങ്ങുമെന്ന് പരസ്യമായി പറഞ്ഞ അയാള്‍ മുന്നിലിരിക്കുന്ന ജേര്‍ണലിസ്റ്റ് ആയ ഒരുവളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അതില്‍ ആര്‍ക്കും സ്ത്രീവിരുദ്ധത തോന്നിയില്ല. ഏറ്റവും ഒടുവില്‍ ആരാധ്യനായ ഒരു മനുഷ്യന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശം ഒക്കെ ഒരു വ്യക്തിയെന്ന നിലയില്‍ ഒരു ആദരവും അര്‍ഹിക്കാത്ത മനുഷ്യന് ആണ് വിനായകന് എന്ന കാര്യം തെളിക്കുന്നുണ്ടെന്നും അഞ്ജു പറയുന്നു.
അഞ്ജു പാര്‍വതി പ്രഭീഷിന്റെ പോസ്റ്റ് ഇങ്ങനെ… ഇടതിടങ്ങളില്‍ എങ്ങും നടന് വിനായകസ്തുതി ഗീതങ്ങള്‍ ആണ്. വിനായകന് അസാമാന്യ അഭിനയ പാടവം കൈമുതലായിട്ടുള്ള നടന് തന്നെയാണ്, സമ്മതിക്കുന്നു.
ജയിലര്‍ സിനിമയില്‍ രജനികാന്തിന് ഒപ്പം അദ്ദേഹം അസാമാന്യ അഭിനയം കാഴ്ച്ച വച്ചിട്ടും ഉണ്ടാവാം സമ്മതിക്കുന്നു. ജയിലര്‍ എന്ന സിനിമയില്‍ ആരും മോശമായില്ല എന്ന അഭിപ്രായം തന്നെയാണ് എങ്ങും.
എങ്കിലും അവിടെയും ലേശം കുത്തിത്തിരുപ്പിനും ജാതീയതയ്ക്കും സ്കോപ്പ് ഉണ്ടെങ്കില്‍ അതില്‍ കയറിപ്പിടിച്ചു വിവാദം ഉണ്ടാക്കുക എന്ന നയം ഇടതിടങ്ങള്‍ എന്നും എടുത്ത് പെരുമാറുന്ന അടവ് ആണ്.
അതുകൊണ്ടാണ് ‘വരേണ്യ സങ്കല്‍പ്പങ്ങളുടെ മുന്നില്‍ ഇങ്ങനെ നെഞ്ച് വിരിച്ചു നിന്നതിനാണ് വിനായകന് പലര്‍ക്കും അപ്രിയന്‍ ആയത്, അവരാരും ഈ നില്‍പ്പ് കണ്ടു ഇന്ന് ഉറങ്ങില്ല.
സവര്‍ണ ജാതിബോധത്തിന്റെ മുഖത്തേറ്റ അടിയാണ് വിനായകന്റെ ജയിലര്‍.’എന്ന നരേറ്റീവുകള്‍ ഇവിടെ ഹൗസ്ഫുള്ളായി ഓടുന്നത്.
അഭിനയത്തില്‍ മികവ് കാട്ടിയെന്ന് കരുതി വിനായകന് എന്ന വ്യക്തിയുടെ പൊതുസമൂഹത്തിലെ ഇടപെടലുകള്‍ മികച്ചത് എന്ന് ഒരിക്കലും അഭിപ്രായമില്ല.
ഒരു കലാകാരനില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്ന തരം സംസാരമോ ഇടപെടലോ അല്ല അയാള്‍ നടത്തിയത്. എന്നിട്ടും ഒരു സിനിമയിലെ മികവ് എടുത്തു കാട്ടി അയാള്‍ എന്തെല്ലാമോ ആണെന്ന തരം വെറുപ്പിക്കല്‍ കം വെളുപ്പിക്കല്‍ പലയിടത്തും ബോധപൂര്‍വം നടക്കുന്നുണ്ട്.
വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംസാരഭാഷയും ശരീരഭാഷയും പലപ്പോഴും ഉണ്ടാക്കിയിട്ടുള്ളത് മോശം ഇമ്പാക്ട് തന്നെയാണ്.
വിനായകന് എന്ന വ്യക്തിക്കെതിരെ ആദ്യമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത് സ്വന്തം ചേരിയില്‍ നിന്ന് തന്നെയായിരുന്നു.
മീ ടു വിവാദങ്ങള്‍ കത്തിനിന്ന കാലഘട്ടത്തില്‍ അയാള്‍ക്കെതിരെ കടുത്ത ആരോപണവുമായി വരുന്നത് ദളിത് ആക്റ്റിവിസ്റ്റ് ആയൊരു സ്ത്രീയാണ്.
വിനായകന് അവര്‍ക്കെതിരെ നടത്തിയ വെര്‍ബല്‍ അബ്യൂസ് ആയിരുന്നു വിവാദ വിഷയം. പിന്നീട് ഇതേ മനുഷ്യന് ആണധികാരവ്യവസ്ഥക്കെതിരെ പോരാടുന്ന സ്ത്രീ കഥാപാത്രമുള്ള ‘ഒരുത്തീ’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ പങ്കെടുത്തുക്കൊണ്ട് ഏറ്റവും മോശമായ ഒരു പരാമര്‍ശം നടത്തി.
രുചിയുള്ള ഭക്ഷണ വസ്തുക്കള്‍ കാണുമ്പോള്‍ അത് ആസ്വദിക്കാന്‍ കൊതിയൂറുന്നത് പോലെ പെണ്‍ശരീരങ്ങളോട് സെക്സ് ചോദിച്ചു വാങ്ങുമെന്ന് പരസ്യമായി പറഞ്ഞ അയാള്‍ മുന്നിലിരിക്കുന്ന ജേര്‍ണലിസ്റ്റ് ആയ ഒരുവളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അതില്‍ ആര്‍ക്കും സ്ത്രീവിരുദ്ധത തോന്നിയില്ല.
ഏറ്റവും ഒടുവില്‍ ആരാധ്യനായ ഒരു മനുഷ്യന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശം ഒക്കെ എടുത്ത് കാണിക്കുന്നുണ്ട് ഒരു വ്യക്തിയെന്ന നിലയില്‍ ഒരു ആദരവും അര്‍ഹിക്കാത്ത മനുഷ്യന് ആണ് വിനായകന് എന്ന്.
ഇവിടെ നടന്മാര് ജനഹൃദയങ്ങളില്‍ ട്രൂ ഹീറോ ആയി മാറുന്നത് അഭിനയക്കലയില്‍ കൊടുമുടി കയറിയത് കൊണ്ട് മാത്രമല്ല, മറിച്ച് പൊതു ഇടങ്ങളില്‍ മാതൃകപരമായി പെരുമാറിയും റോള്‍ മോഡലുകള്‍ ആയിമാറിയും ഒക്കെ തന്നെയാണ്.
സ്റ്റൈല്‍ മന്നന് രജനികാന്ത് ഒക്കെ ജനഹൃദയങ്ങള്‍ കീഴടക്കിയത് വാ വിട്ട വാക്കുകളിലൂടെ ആയിരുന്നില്ല. വിനായകന് തുറന്നു വിട്ട തന്റെ ലിബറല്‍ നീല മനസ്സ് കം നീല ചടയന്‍ ഗ്രാമഭാഷകള്‍ ഇവിടെ വിഷയം ആവാത്തത് അയാളൊരു ലെഫ്റ്റ് പുരോഗമനവാദിയായ സിനിമാനടന് ആയതിനാല്‍ മാത്രമാണ്.
അപ്പോള്‍ പിന്നെ വെളുപ്പിക്കല്‍ കം വെറുപ്പിക്കല്‍ നടക്കട്ടെ ! വിനായകന് എന്ന നടന് അഭിനയകലയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ ഒപ്പം വ്യക്തിജീവിതത്തില്‍ എന്നും പിഴവായി നില്ക്കുന്ന സംസാര ശൈലിയും ഭാഷയും കൂടി നന്നാക്കട്ടെ! അപ്പോള്‍ മാത്രമേ അയാള്‍ ഒരു മികച്ച കലാകാരന് ആവുന്നുള്ളൂ! അതുവരേയ്ക്കും ഒരു കംപ്ലീറ്റ് ഹ്യൂമന്‍ എന്ന നിലയില്‍ നെഞ്ച് വിരിച്ചു നില്ക്കുന്ന രജനികാന്ത് എന്ന മനുഷ്യന്റെ, ഹീറോയുടെ നോട്ടത്തിന് മുന്നില്‍ പതറി പോകുന്ന വെറും വില്ലന്‍ മാത്രമേ ആവുന്നുള്ളൂ വിനായകന്.