ആദ്യ സിനിമ കഴിഞ്ഞപ്പഴേ ഗോസിപ്പു വന്നു; ഏറെ കരഞ്ഞപ്പോൾ മ​ഹേ​ന്ദ്ര​ന്‍ സാ​ര്‍ പ​റ​ഞ്ഞതിങ്ങനെ..!


കേ​ള​ടി ക​ണ്‍​മ​ണി​യാ​യി​രു​ന്നു ആ​ദ്യ​ത്തെ സി​നി​മ. ആ ​ചി​ത്ര​ത്തി​ലെ സം​വി​ധാ​യ​ക​നൊ​പ്പം ഗോ​സി​പ്പി​റ​ങ്ങി​യി​രു​ന്നു. ആ വാർത്ത‍ വ​ന്ന സ​മ​യ​ത്ത് ഞാ​ന്‍ ഊ​ട്ടി​യി​ലെ ലൊ​ക്കേ​ഷ​നി​ലാ​യി​രു​ന്നു.

സം​വി​ധാ​യ​ക​നാ​യ മ​ഹേ​ന്ദ്ര​ന്‍ അ​ങ്കി​ളി​ന്‍റെ സി​നി​മ​യി​ലാ​യി​രു​ന്നു. രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ വ​ന്ന് എ​ന്നെ വി​ളി​ച്ചു. ഞാ​ന്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ഴു​ന്നേ​ല്‍​ക്ക് നി​ന്നെ​ക്കു​റി​ച്ചൊ​രു ഗോ​സി​പ്പ് വ​ന്നി​ട്ടു​ണ്ട് എ​ന്ന് പ​റ​ഞ്ഞു.

ഞാ​ന്‍ പേ​ടി​യോ​ടെ എ​ന്ത് ഗോ​സി​പ്പാ​ണെ​ന്ന് ചോ​ദി​ച്ചു. ഒ​രു സം​വി​ധാ​യ​ക​ന്‍ യു​വ​ന​ടി​യെ വ​ല വീ​ശി​പ്പി​ടി​ക്കാ​ന്‍ നോ​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത.

ആ​രാ​ണ് അ​തെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു​പോ​യി. പി​ന്നെ​യാ​ണ് എ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ വ​സ​ന്ത് സാ​റി​ന്‍റെ പേ​ര് കാ​ണു​ന്ന​ത്.

Tamil Serial News, Sun TV Magarasi Serial - குழந்தை நட்சத்திரமாக ஜொலித்த  பேபி அஞ்சு! இப்போ சீரியல்ல அம்மா... | Indian Express Tamil

സ​ത്യ​ത്തി​ല്‍ ഞ​ങ്ങ​ള്‍ എ​ല്ലാ ദി​വ​സ​വും അ​ടി​യാ​യി​രു​ന്നു. ഞാ​ൻ ആ​റി​ലോ ഏ​ഴി​ലോ പ​ഠി​ക്കു​ക​യാ​ണ്. എ​ന്നോ​ട് റൊ​മാ​ന്‍​സ് മു​ഖ​ത്ത് വ​രു​ത്ത​ണ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ല്‍ വ​രി​ല്ല .

അ​ദ്ദേ​ഹം അ​ധ്യാ​പ​ക​നും ഞാ​ന്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യി​രു​ന്നു. മ​റ്റൊ​രു ചി​ന്ത​യും മ​ന​സി​ല്‍ പോ​ലു​മി​ല്ലാ​യി​രു​ന്നു. വാ​ര്‍​ത്ത ക​ണ്ട​പ്പോ​ള്‍ എ​നി​ക്കൊ​രു​പാ​ട് വി​ഷ​മം തോ​ന്നി.

ഞാ​ന്‍ കു​റേ ക​ര​ഞ്ഞു. അ​പ്പോ​ള്‍ മ​ഹേ​ന്ദ്ര​ന്‍ സാ​ര്‍ പ​റ​ഞ്ഞു, നീ​യെ​ന്തി​നാ​ണ് ക​ര​യു​ന്ന​ത് നീ ​പ്ര​ശ​സ്ത​യാ​കു​ന്നു​വെ​ന്നാ​ണ് ഇ​തി​ന്‍റെ അ​ര്‍​ഥ​മെ​ന്ന്. –അ​ഞ്ജു പ്ര​ഭാ​ക​ർ
­

Related posts

Leave a Comment