കേളടി കണ്മണി എന്ന സിനിമയില്‍ നായികയായ കാലത്ത് എന്നെപ്പറ്റി ഗോസിപ്പുകള്‍ വന്നിരുന്നു. അയ്യോ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയല്ലോ… എന്ന് പറഞ്ഞ് ഞാന്‍ കുറെ കരഞ്ഞു.
അപ്പോള്‍ മഹേന്ദ്രന് സാര്‍ സമാധാനിപ്പിക്കും. ഈ ഇന്‍ഡസ്ട്രിയല്‍ ഗോസിപ്പ് എന്ന് പറയുന്നത് സൗജന്യമായ പരസ്യമാണ്. ഗോസിപ്പ് വരികയാണെങ്കില്‍ നിങ്ങള്‍ പ്രശസ്ത ആണെന്നാണ് അതിനര്‍ഥം എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും.
സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്താണെങ്കിലും ഞാന്‍ ബോഡിഷെമിംഗിന് ഇരയായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുള്ള യാത്ര മുടക്കരുത് എന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അഭിനയത്തില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. നായികാ വേഷം തന്നെ വേണമെന്നൊന്നും എനിക്ക് വാശി ഇല്ലായിരുന്നു.
എല്ലാ ഭാഷകളിലും അഭിനയിച്ചു. അന്ധയായാലും മൂകയായാലും ഭ്രാന്തിയായാലും വില്ലത്തിയായാലും ഞാന്‍ ഏറ്റെടുക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നിലൂടെ വരച്ചിടാന്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് സീരിയലുകളും തെരഞ്ഞെടുത്തത്. -അഞ്ജു