നെടുമങ്ങാട്: യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ വീട്ടിൽ അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അരുണിന്റെ ഭാര്യ അഞ്ജു(27), കാമുകനും അരുണിന്റെ സുഹൃത്തുമായ ആനാട് ചന്ദ്രമംഗലം എസ്.എസ്. നിവാസിൽ ശ്രീജു ( ഉണ്ണി,36) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
18-ാം വയസിലായിരുന്നു അഞ്ജുവിന്റെയും അരുണിന്റെയും പ്രണയവിവാഹം നടന്നത്.
പിന്നീട് അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറുമായ ശ്രീജുവുമായി അഞ്ജു അടുപ്പത്തിലായി.
ഇതിനുശേഷം അഞ്ജു തന്റെ വല്യമ്മയുടെ ഉഴമലയ്ക്കലുള്ള വീട്ടിലായിരുന്നു താമസം.
അഞ്ജുവിനെയും മകളെയും കാണുന്നതിനായി അരുണ്‍ വീട്ടിൽ എത്തിയിരുന്നു.
അരുണ്‍ വീട്ടിൽ വരുന്നത് അഞ്ജു വിലക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി ശ്രീജു അഞ്ജുവിന്റെ വല്യമ്മയുടെ വീട്ടിലുണ്ടെ ന്ന് അറിഞ്ഞെത്തിയ അരുണ്‍ അഞ്ജുവുമായി വഴക്കിട്ടു.
തുടർന്ന് ശ്രീജുവും അരുണും തമ്മിൽ വാക്കേറ്റമുണ്ട ാകുകയും ശ്രീജു അരുണിനെ കത്തിയെടുത്തു കുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ അരുണിനെ നാട്ടുകാർ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാത്രിയിൽ തന്നെ പോലീസ് ശ്രീജുവിനെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീജു വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്.