മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അഞ്ജു കുര്യൻ. അഭിനയത്തിലും മോഡലിങ്ങിലും സജീവമായ താരത്തിന്റെ സൂപ്പർ ലുക്കിലുള്ള പുത്തൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെടുന്നത്.
ജിംസ്യൂട്ടിൽ സ്റ്റൈലിഷായാണു തെന്നിന്ത്യൻ സുന്ദരി എത്തിയിരിക്കുന്നത്. അദൃശ്യമായതിനെ ദൃശ്യമാക്കുന്നതിനുള്ള ആദ്യപടി ലക്ഷ്യങ്ങൾ നിർവചിക്കുന്നതാണ് എന്നാണു നടി ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്.
വളരെ കുറച്ച് സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അഞ്ജു കുര്യൻ. അഭിനയത്തിന് പുറമെ താരം മോഡലിംഗിലും സജീവമാണ്.
ഫിറ്റ്നെസിൽ അതീവ ശ്രദ്ധകൊടുക്കുന്ന വ്യക്തിയാണ് അഞ്ജു കുര്യൻ. താരത്തിന്റെ ജിം വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.