അമ്പലപ്പുഴ: സിപിഎം വരന് സിപിഐക്കാരി വധു. ചടങ്ങിൽ പങ്കെടുക്കാതെ സിപിഐക്കാർ.
സിപിഐയുടെ അമ്പലപ്പുഴ ഡിവിഷൻ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി.അഞ്ജുവും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് മെംബറും സിപിഎം അംഗവുമായ എ.അജീഷും തമ്മിലുള്ള വിവാഹം ഇന്നലെയാണ് നടന്നത്.
ലളിതമായ നടന്ന ചടങ്ങിൽ സിപിഐ നേതാക്കൾ ആരുംതന്നെ പങ്കെടുത്തില്ല. സിപിഎം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.