കാസര്‍ഗോഡ്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം.
കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ രാസ പരിശോധനയിലാണ് മരണത്തിന് കാരണം എലിവിഷം അകത്ത് ചെന്നതാണെന്ന് സ്ഥിരീകരിച്ചത്.
ഏത് തരം വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് അറിയാനാണ് പോലീസ് അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചത്. ഭക്ഷ്യ വിഷബാധമൂലമാണ് മരണമെന്നായിരുന്നു ആദ്യ വിലയിരുത്തൽ.
ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാൽ പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.