കാസർഗോഡ്: പെരുമ്പള ബേനൂരില്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. വിഥ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.
കുറിപ്പിലെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോലീസ് അഞ്ജുശ്രീയുടെ മൊബൈൽഫോൺ വിശദമായി പരിശോധിക്കുകയാണ്.എലിവിഷം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
രാസപരിശോധനാഫലം വന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. ഹോട്ടലിൽനിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതിനെത്തുടർന്ന് അവശനിലയിലായ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.