അഞ്ചുതെങ്ങ്: വെട്ടുകേസിലെ പ്രതികളെ സംഭവം നടന്ന് 24 മണിക്കുറിനകം പിടികൂടി.
ഗുഢാലോചന, വധശ്രമം, ആയുധം കൈവശം സൂക്ഷിക്കൽ, എക്സ്പ്ലോസോവ് സബ്സ്റ്റാൻസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിനു സമീപമുള്ള വസ്ത്രവ്യാപാര ശാലയിലും മീരാൻകടവ് പാലത്തിന് സമീപവും കടയ്ക്കാവൂർ ചമ്പാവിലും നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറോളം പേരെ വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിളാണ്.
അഞ്ചുതെങ്ങ് സ്വദേശികളായ കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ കിട്ടുണ്ണി എന്നു വിളിക്കുന്ന പവിൻ പ്രകാശ്(21), കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്നു വിളിക്കുന്ന രാകേഷ് (20), മീരാൻ കടവ് കിടങ്ങിൽ വീട്ടിൽ പിക്കി എന്നു വിളിക്കുന്ന വിനോദ് (23),
വയലിൽ വീട്ടിൽ സുബിൻ (21),കടയ്ക്കൽ ആറ്റുപുറം ഇണ്ടുവിള എസ്.എസ് വീട്ടിൽ മൃദുൾ(20), കടയ്ക്കാവൂർ സ്വദേശികളായ കൊച്ചുതിട്ട വയലിൽ വീട്ടിൽ ജോഷി(23),കൊച്ചുതിട്ട എം.ബി.നിവാസിൽ ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന മിഥുൻ (20) എന്നിവരെ അഞ്ചുതെങ്ങ് പോലീസ് അറസ്റ് ചെയ്തു.
വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കൂടുതൽ അന്വേഷണം നടന്നു വരുന്നതായി അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.