പയ്യന്നൂര്‍: ക്വാറന്റൈനില്‍ കഴിയേണ്ടയാള്‍ ബസില്‍ കയറിയതോടെ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ബസ് സര്‍വീസ് മുടങ്ങി. പോലീസെത്തി യാത്രക്കാരെ സമാധാനിപ്പിച്ച് ഇയാളെ ക്വാറന്റൈനിലുമാക്കി.
വെള്ളിയാഴ്ച രാവിലെ പത്തോടെ പയ്യന്നൂരിൽനിന്ന് എട്ടിക്കുളത്തേക്ക് പോകുന്ന ബസിലാണ് സംഭവം. മുംബൈയിൽനിന്ന് കണ്ണൂരിലെത്തിയ ആൾ അവിടെനിന്ന് ഓട്ടോയില്‍ പുതിയതെരുവിലെ ഭാര്യാവീട്ടിലെത്തുകയായിരുന്നു.
എന്നാല്‍ കൊച്ചുകുട്ടികളുള്ളതിനാല് വീട്ടില്‍ കയറാന്‍ ഭാര്യ അനുവദിച്ചില്ല. പിന്നീട് മുട്ടത്ത് വരെ ബസിലെത്തിയ അവിടെനിന്നും കക്കമ്പാറയിലേക്ക് നടന്നെത്തി.
ഇവിടെ നിന്നാണ് ബസില്‍ കയറിയത്. ഇതോടെ ബസിലെ യാത്രക്കാരുടെ പ്രതിഷേധം ഉയർന്നു. ചിലര്‍ പോലീസില്‍ വിവരമറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റും പോലീസുമെത്തി ഇയാളെ ബസില്‍നിന്നിറക്കി താമസസ്ഥലത്ത് എത്തിച്ചെങ്കിലും വാടക വീടായതിനാല്‍ താമസിപ്പിക്കാന്‍ കെട്ടിട ഉടമ വിസമ്മതിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് മറ്റൊരു സൗകര്യം കണ്ടെത്തിയാണ് ഇയാളെ ക്വാറന്റൈനിൽ കഴിയുന്നതിനുള്ള സാഹചര്യമൊരുക്കിയത്.