ഞാന്‍ ഒത്തിരി എന്ജോയ് ചെയ്ത് ചെയ്ത സോംഗാണ് പറുദീസ. ആള്‍ക്കാര്‍ക്ക് എന്തായാലും അത് കണക്ട് ആവുമെന്ന് അപ്പോഴേ അറിയാമായിരുന്നു.
പിന്നെ ആ സോംഗ് ഭയങ്കര അഡിക്ടീവാണ്. നമ്മള് പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കില്‍ പോലും പിന്നെയും പിന്നെയും കേള്‍ക്കാനുള്ള ഒരു ടെൻഡൻസി ഉണ്ടായിരുന്നു.
അതുകൊണ്ട് ഈ പാട്ട് ആളുകള്‍ ഏറ്റെടുക്കുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ വീട്ടിലെത്തിയാല്‍ പോലും ഞാന്‍ ഈ പാട്ട് കേള്‍ക്കുമായിരുന്നു.
പിന്നെ വിഷ്വല്‍സ് ഒക്കെ ഇറങ്ങിയ ശേഷം കുറേ പ്രാവശ്യം പാട്ട് കണ്ടു. ഇതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടത് ശ്രീനാഥ് ഭാസിയോടൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളാണ്.
ഞാന്‍ വരുന്നത് ഒരു ഓര്‍ത്തഡോക്സ് ഫാമിലിയില്‍ നിന്നാണ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
കാരണം ഇത് ഈ ജോലിയുടെ ഭാഗം കൂടിയാണല്ലോ. വീട്ടുകാരെ കണ്‍വിന്‍സ് ഒന്നും ചെയ്തിട്ടില്ല.
മൂവി റിലീസിന്റെ കുറച്ചുദിവസം മുന്‍പ് അമ്മയോട് ഇത് സൂചിപ്പിച്ചു. ഡീറ്റെയില്‍ ആയി പറഞ്ഞിരുന്നില്ല. ചേച്ചി സിനിമ കണ്ടു. ഈ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്.
-അനഘ