അങ്കിത 197-ാം സ്ഥാനത്ത്

ന്യൂ​ഡ​ൽ​ഹി: വ​നി​ത ടെ​ന്നീ​സി​ൽ ഇ​ന്ത്യ​യു​ടെ അ​ങ്കി​ത റെ‍യ്ന​യ്ക്ക് ലോ​ക​റാ​ങ്കിം​ഗി​ൽ 197-ാം സ്ഥാ​നം. ഇ​ന്ത്യ​യി​ൽ നി​ന്ന് 200 സ്ഥാ​ന​ത്തി​നു​ള്ളി​ൽ എ​ത്തി​യ അ​ഞ്ചാ​മ​ത്തെ ആ​ളാ​ണ് അ​ങ്കി​ത.

സാ​നി​യ മി​ർ​സ, നി​രു​പ​മ വെെ​ദ്യ​നാ​ഥ​ൻ, ശി​ഖ ഒബ്റോ​യ്, സു​നി​ത റാ​വു എ​ന്നി​വ​രാ​ണ് നേ​ര​ത്തെ 200 റാ​ങ്കി​നു​ള്ളി​ൽ എ​ത്തി​യ​വ​ർ. സിം​ഗി​ൾ​സി​ൽ സാ​നി​യ 2007-ൽ 27-ാം ​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. നി​രു​പ​മ 1997-ൽ 134-ാം ​സ്ഥാ​നവും 2005ൽ ​ശി​ഖ 122-ാം സ്ഥാ​ന​വും, 2008ൽ ​സു​നി​ത 144 -ാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഠി​നാ​ധ്വാ​ന​വും സ​ഹ​ന​വു​മാ​ണ് ത​ന്നെ ഇൗ ​സ്ഥാ​ന​ത്തി​നു അ​ർ​ഹ​യാ​ക്കി​യ​തെ​ന്ന് അ​ങ്കി​ത പ​റ​ഞ്ഞു. കു​റെ​നാ​ളു​ക​ളാ​യി 200നും 250​നും ഇ​ട​യി​ലാ​യി​രു​ന്നു സ്ഥാ​നം. സ​മ​യ​മെ​ടു​ത്താ​ണ് ഇൗ ​സ്ഥാ​ന​ത്തെ​ത്തി​യ​തെ​ന്നും അ​ങ്കി​ത പ​റ​ഞ്ഞു.

 

Related posts