തൃശൂര്‍: ആന്‍ലിയയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നു. തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക് തന്നെയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍. കൊലപാതക സാധ്യത സംശയിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, ആന്‍ലിയയുടെ ഭര്‍ത്താവ് മുല്ലശേരി അന്നകര സ്വദേശി ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യാ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്എംഎസ് സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും പരിശോധിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി നസറേത്ത് പാറയ്ക്കല്‍ ഹൈജിനസിന്റെ മകളായ ആന്‍ലിയയെ ഓഗസ്റ്റ് 28ന് ആണ് ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കേക്കര പൊലീസ് തുടങ്ങിയ അന്വേഷണം ഗുരുവായൂര്‍ എസിപി ഏറ്റെടുത്തു. ജസ്റ്റിനുമായി നിരന്തരം കലഹമുണ്ടാവുന്നതായും ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നാതായും ആന്‍ലിയ ഡയറിയില്‍ കുറിച്ചിരുന്നു.
മരണത്തിനു മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച എസ്എംഎസുകളാണ് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തിയത്.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്നു സന്ദേശത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഒരു പരീക്ഷയ്ക്കായി ഓഗസ്റ്റ് 25ന് ആന്‍ലിയയെ ബെംഗളൂരുവിലേക്ക് ട്രെയിന്‍ കയറ്റിവിട്ടു എന്നാണ് ജസ്റ്റിന്റെ മൊഴി. പിന്നീട് മൂന്നു ദിവസത്തേക്ക് ആന്‍ലിയയെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമുണ്ടായില്ല. 28ന് ആലുവാപ്പുഴയില്‍ മൃതദേഹം കണ്ടെത്തി. ക്രൈം ബ്രാഞ്ച് സംഘം ഒരാഴ്ച മുന്‍പ് അന്വേഷണം ഏറ്റെടുത്തതിനു ശേഷം ജസ്റ്റിന് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളുടെ ഫോണ്‍ കണ്ടുകെട്ടിയത്. ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെതിരേ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.