പെരിയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയുടെ വിവാഹ വീഡിയോ പുറത്ത്. വീഡിയോയില്‍ ഗോള്‍ഡനും ചുവപ്പും നിറങ്ങളിലുള്ള ഗൗണ്‍ അണിഞ്ഞ് ആന്‍ലിയ സന്തോഷവതിയായാണ് കാണപ്പെടുന്നത്. അതീവ സുന്ദരിയായാണ് ആന്‍ലിയ വിവാഹ ദിനത്തില്‍ ഒരുങ്ങിയെത്തിയത്. ചിരിച്ചുകൊണ്ട് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ച അവളും അഭിമാനത്തോടെ മകളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞുവിട്ട ഹൈജിനസ് എന്ന പിതാവും പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെയെല്ലാം മനസിലെ വേദനിപ്പിക്കുന്ന കാഴ്ച്ചയാവുകയാണ്.
പോലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണക്കാരെ കണ്ടെത്താനാണ് പിതാവ് ഹൈജിനസ് സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഹൈജിനസിന്റെ നിരന്തമായ ഇടപെടലാണ് ജസ്റ്റിന്റെ കീഴടങ്ങലിലേക്കും മകളുടെ മരണം വാര്‍ത്താ പ്രധാന്യം നേടുന്നതിലേക്കും നയിച്ചത്.ഓഗസ്റ്റ് 25നാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ആന്‍ലിയയെ കാണാതാകുന്നത്. ഓഗസ്റ്റ് 28ന് മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തി. തുടര്‍ന്ന് മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് ഹൈജിനസ് പരാതി നല്‍കുകയായിരുന്നു.