ഏതാനും ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ നടി വിവാഹിതയാവുകയായിരുന്നു.
പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചിതയാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള ഒരു കുട്ടിയുടെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നെന്ന് ആന്‍ പറയുന്നു.
വിവാഹജീവിതം സുന്ദരമാക്കുന്നത് പക്വതയാണോയെന്ന് അറിയില്ലെന്നും നടി പറയുന്നു. തന്റെ വിവാഹം പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നുവെന്ന് പറഞ്ഞ ആന്‍ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണെന്നും പറഞ്ഞു.
ജീവിതത്തില്‍ തിരിച്ചടികളുണ്ടായിയെന്നും താന്‍ തന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയെന്നും ആന്‍ പറഞ്ഞു. സംഭവിക്കുന്നതിനൊപ്പം ഒഴുകുകയായിരുന്നു ചെയ്തു കൊണ്ടിരുന്നത്.
ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വന്നേ മതിയാകൂവെന്ന് ഒരു ദിവസം തീരുമാനിച്ചെന്നും ആന്‍ വ്യക്തമാക്കി. 2014ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായി ആന്‍ അഗസ്റ്റിന്റെ വിവാഹം.
രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. മൂന്നു വര്‍ഷത്തോളം വേര്‍പിരിഞ്ഞു കഴിഞ്ഞ ശേഷം അടുത്തിടെയാണ് ഇരുവരും വിവാഹമോചിതരായത്.