നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ആന്‍.
കരിയറിൽ മുന്നേറുന്നതിനിടെ വിവാഹവും വിവാഹമോചനവുമൊക്കെ ആനിന്റെ ജീവിതത്തിലുണ്ടായി.ഇപ്പോഴിതാ അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ആന്‍.
ഒരിടവേളയ്ക്കുശേഷം തിരിച്ച് വരുന്നതാണെങ്കിലും തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് ഒരഭിമുഖത്തിൽ ആന്‍ പറഞ്ഞത്. മാത്രമല്ല അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുതെന്ന ആഗ്രഹവും തനിക്കുണ്ടെന്നു നടി പറയുന്നു.
അഭിനയത്തിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്ന സമയത്താണ് എന്റെ അടുത്ത് വന്ന് സ്ക്രിപ്റ്റ് ഇതാണെന്ന് പറയുന്നത്. സിനിമയുടെ കഥയും ഈ ടീമും എനിക്ക് വളരെ മികച്ചതായി തോന്നി.
അങ്ങനെയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിന്റെ ഭാഗമാവാന്‍ തീരുമാനിക്കുന്നത്. സിനിമ കണ്ട് കഴിയുമ്പോള്‍ ഞാന്‍ എന്തിനാണ് സിനിമയിലേക്ക് തിരിച്ച് വന്നതെന്ന് ആരും ചോദിക്കരുത്.
അത് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഈ വരവില്‍ അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുതെന്നാണ് കരുതിയത്. സിനിമ എന്നൊരു ലോകം എന്റെ മനസില്‍ ഉണ്ടായിരുന്നില്ല.
ഞാന്‍ സിനിമയിലേക്ക് വന്നതും വളരെ എളുപ്പത്തിലായിരുന്നു. പക്ഷേ അങ്ങനെ വന്നത് കൊണ്ട് എനിക്ക് ആ അവസരങ്ങളെ വാല്യു ചെയ്യാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ എനിക്കതില്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ട്.
നമ്മള് കുറച്ച് സ്ട്രഗിളൊക്കെ ചെയ്ത് വന്നാല്‍ കുറച്ചു കൂടി പാഷണേറ്റായിരിക്കും. ആദ്യമായി അഭിനയിച്ച എല്‍സമ്മ എന്ന ആണ്കുട്ടിയില് സുരാജേട്ടന്റെ കൂടെ അഭിനയിച്ചിരുന്നു.
അന്ന് മുതല്‍ സുരാജേട്ടനുമായി നല്ലൊരു ബന്ധമുണ്ട്. എല്‍സമ്മയില്‍ കോംബിനേഷന്‍ സീനുകള്‍ കുറവായിരുന്നെങ്കിലും സുരാജേട്ടനെ നന്നായി അറിയാം. ഓട്ടോറിക്ഷക്കാരനിലേക്ക് വന്നപ്പോള്‍ സുരാജേട്ടന് കുറച്ചൂടി സപ്പോര്‍ട്ടീവായി.
അഭിനയത്തില്‍ നിന്നും വിട്ട് നിന്നത് കൊണ്ട് എനിക്ക് വലിയ ഒരു ഇടവേള വന്ന് പോയി. അതിന്റെ പ്രയാസമുണ്ടെങ്കിലും സുരാജേട്ടന് പലതും പറഞ്ഞ് തന്നു.
അതൊക്കെ എന്നെ സംബന്ധിച്ച് വലിയ സഹായമായി. ഷൂട്ടിംഗ് തുടങ്ങിയ ആദ്യ ദിവസം മുതലങ്ങോട്ട് ടേക്കിന് മുന്‍പ് രണ്ടാളും ഒരുമിച്ച് പോയി പ്രാക്ടീസ് ചെയ്യുന്നതൊക്കെ പതിവായിരുന്നു. അതൊക്കെ അഭിനയിക്കാന്‍ നേരത്ത് വലിയ സഹായമായി മാറി- ആന്‍ പറയുന്നു