തിരക്കഥാകൃത്ത് ബെന്നി പി. നായരന്പലത്തിന്റെ മകളാണെന്ന ടാഗ് സ്കൂളില്‍ അല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ല. ബെന്നി പി. നായരന്പലത്തിന്റെ മകളെന്ന ഐഡന്റിറ്റി സിനിമയില്‍ അച്ഛനോടുള്ള ആളുകളുടെ സ്നേഹം എന്നിലേക്കും പകര്‍ന്നുകിട്ടാറുണ്ട്.
അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്നേഹം ഇതൊക്കെ എന്നിലേക്ക് വരുന്നുണ്ട്. അതു ഗുണം ചെയ്യുന്ന കാര്യമാണ്.
സെറ്റിലേക്കൊക്കെ ചെല്ലുന്പോള്‍ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും.
ചെറുപ്പത്തില്‍ അവര്‍ എന്നെയും കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് എന്നെ കാണുന്നത്. –