ചുരുങ്ങിയ ചില ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയതാരമായ മാറിയ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ അന്ന ചെയ്ത വേഷം എല്ലാവര്ക്കും പ്രിയപ്പെട്ടതായിരുന്നു. താരം പിന്നീട് അഭിനയിച്ച ഹെലനും കപ്പേളയും സാറാസും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
2020-ലെ ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുത്ത താരം കൂടിയാണ് അന്ന ബെന്‍. കപ്പേളയിലെ അഭിനയത്തിലാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. കപ്പേളയിലെ പ്രധാന കഥാപാത്രം ചെയ്തത് അന്നയായിരുന്നു. ആ സിനിമ മുന്നോട്ടുകൊണ്ടു പോയത് അന്നയായിരുന്നു.
അതുകൊണ്ടാണ് മികച്ച നടിയായി അന്നയെ തിരഞ്ഞെടുത്തതെന്ന് ജൂറി വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ എന്തുകൊണ്ടാണ് അംഗത്വം എടുക്കാത്തത് എന്ന സംബന്ധിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗത്വമെടുക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. സിനിമ ചെയ്യുക എന്നുള്ളതാണ് പ്രധാനം. സിനിമയില്‍ ഇനിയുമേറെ പഠിക്കാനുണ്ട്. ഡബ്ല്യുസിസിയുടെ പ്രവര്ത്തനങ്ങളെക്കിറിച്ച് അറിയില്ല, പക്ഷേ, അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
ഡബ്ല്യുസിസിയുടെ പുറത്തുനില്‍ക്കുന്ന ഒരാളാണ് ഞാന്‍. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും എനിക്കറിയില്ല. എന്നാല്‍ എനിക്ക് വ്യക്തിപരമായി അറിയുന്ന ഒരുപാട് പേര് വര്‍ക്ക് ചെയ്യുന്ന ഒരു സംഘടനയാണ് ഡബ്ല്യുസിസി.ലോക്ക് ഡൗണ്‍ സമയത്ത് ഡബ്ല്യുസിസി കുറേ ആക്ടീവായിരുന്നു.
സോഷ്യല്‍ മീഡിയയിലൊക്കെ കാമ്പയിനുകള്‍ ചെയ്തിട്ടുണ്ട്, ബോധവല്‍ക്കരണ പരിപാടികള്‍ ചെയ്തിട്ടുണ്ട്.ഇതൊക്ക വളരെ നല്ല കാര്യമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ആ സംഘടനയിലെ ഒരു അംഗമല്ല. അതില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ എനിക്കില്ല.
ഞാന്‍ ഒരുപാട് ആരാധിക്കുന്നവര്‍ വര്‍ക്ക് ചെയ്യുന്ന സംഘടനയാണ് ഡബ്ല്യുസിസി. സംഘടനയില്‍ അംഗത്വം എടുക്കുന്നതിന് കുറിച്ച് ആലോചിച്ചിട്ടില്ല. എനിക്ക് പ്രധാനം സിനിമ ചെയ്യുക എന്നുള്ളതാണ്.മലയാള സിനിമ ഇന്‍ഡസ്ട്രിയെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ട്. ആക്ഷന്റെയും കട്ടിന്റെയും ഇടയ്ക്ക് അല്ലാത്ത ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതെല്ലാം പഠിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന കാര്യം- അന്ന പറഞ്ഞു.