ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ള്‍ തെ​ളി​യി​ക്കാ​ന്‍ എ​ന്നെ സ്‌​കൂ​ള്‍ അ​ധി​കൃ​തർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെന്ന് അന്ന രാജൻ

സി​നി​മ​യി​ലെ​ത്തും എ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന​ത​ല്ല. ഒ​രു ഫ്‌ള​ക്‌​സ് ബോ​ര്‍​ഡ് പ​ര​സ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​ന് ശേ​ഷ​മാ​ണ് അ​ങ്ക​മാ​ലി ഡ​യ​റീ​സ് ല​ഭി​ക്കു​ന്ന​ത്.

പ​ഠി​ക്കു​ന്ന കാ​ല​ത്ത് പോ​ലും സ്‌​കൂ​ളി​ല്‍ വച്ച് എ​ന്‍റെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ള്‍ തെ​ളി​യി​ക്കാ​ന്‍ എ​ന്നെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

സ്‌​കൂ​ളി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​മ​ല പോ​ളി​നൊ​പ്പം നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ച് എ​ന്‍റെ ഭാ​ഗം ഞാ​ന്‍ കു​ള​മാ​ക്കി​യി​രു​ന്നു. ഒ​രി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രു നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ മു​ഖ​ത്ത് ഭാ​വ​ങ്ങ​ള്‍ വ​രാ​ത്ത​ത് ക​ണ്ട് കൂ​ട്ടു​കാ​ര്‍ എ​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു ഒ​രു ബ​ബി​ള്‍​ഗം എ​ങ്കി​ലും വാ​ങ്ങി വാ​യി​ലി​ട്ട് ച​വ​ച്ച് കൂ​ടാ​യി​രു​ന്നോ എ​ന്ന്…

ആ ​ഭാ​വ​മെ​ങ്കി​ലും മു​ഖ​ത്ത് വ​ന്നോ​ട്ടെ​യെ​ന്ന് ക​രു​തി​യാ​ണ് അ​വ​ര്‍ അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി അ​ഭി​ന​യം എ​നി​ക്ക് പ​റ​ഞ്ഞി​ട്ടു​ള്ള പ​രി​പാ​ടി​യ​ല്ല.

അ​തു​കൊ​ണ്ട് പ​രി​പാ​ടി​ക​ള്‍ കോ​ര്‍​ഡി​നേ​റ്റ് ചെ​യ്യാ​ന്‍ മാ​ത്രം നി​ന്നാ​ല്‍ മ​തി​യെ​ന്നു ക​രു​തി. എ​ന്‍റെ സീ​നു​ക​ളൊ​ക്കെ മൂ​ന്ന് ടേ​ക്ക് മു​ത​ല്‍ മു​ക​ളി​ലോ​ട്ടാ​ണ് പോ​കു​ന്ന​ത്.

അ​ത​ങ്ങ​നെ നീ​ണ്ട് കി​ട​ക്കും. ന​ഴ്‌​സിംഗ് പ​രീ​ക്ഷാ സ​മ​യ​ത്ത് പോ​ലും ഭ​യ​ക്കാ​തി​രു​ന്ന ഞാ​ന്‍ അ​ങ്ക​മാ​ലി ഡ​യ​റീ​സി​നന്‍റെ ഷൂ​ട്ടി​ംഗ് സെ​റ്റി​ല്‍ ആ​ദ്യ ദി​വ​സം എ​ത്തി​യ​പ്പോ​ഴാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​ന്‍​ഷ​ന്‍ അ​ടി​ച്ച​ത്.

അ​ന്ന് എ​ന്ത് ചെ​യ്യ​ണം എ​ങ്ങ​നെ അ​ഭി​ന​യി​ക്ക​ണം എ​ന്ന​തി​നൊ​ന്നും ഒ​രു രൂ​പ​വു​മി​ല്ലാ​യി​രു​ന്നു. ലി​ജോ സാ​റി​നെ പേ​ടി​ച്ചി​ട്ടാ​ണോ എ​ന്ന​റി​യി​ല്ല.

ആ​ദ്യ​ത്തെ സീ​നു​ക​ള്‍ ന​ന്നാ​യി ചെ​യ്തു. അ​തി​ന് ശേ​ഷ​മാ​ണ് അ​ഭി​ന​യം ഇ​ങ്ങ​നെ​യാ​ണ്, കൈ​കാ​ര്യം ചെ​യ്യേ​ണ്ട രീ​തി ഇ​താ​ണ് എ​ന്നെ​ല്ലാം മ​ന​സി​ലാ​യ​ത്. -അ​ന്ന രാ​ജ​ന്‍

Related posts

Leave a Comment