മലയാളി പ്രേക്ഷകർക്കിടയിൽ കുറച്ചധികം ആരാധകരുള്ള താരമാണ് അന്ന രേഷ്മ രാജൻ. ലിജോ ജോസിന്റെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേയ്ക്ക് കടന്നെത്തിയ താരം അന്നു മുതൽ ആരാധകരുടെ പ്രിയപ്പെട്ട ലിച്ചിയായി മാറി.
ഇപ്പോഴിതാ അന്നയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ താരം ധരിച്ച വസ്ത്രമാണ് ട്രെന്റിംഗ് ആയിരിക്കുന്നത്. സാരിയാണ് വേഷമെങ്കിലും അതിൽ കൂടുതൽ ആകർഷണീയത കൊണ്ടുവരാൻ താരത്തിനായിട്ടുണ്ട്. ഡീപ്പ് നെക്ക് ബ്ലൗസാണ് താരം സാരിക്കൊപ്പം അണിഞ്ഞിരിക്കുന്നത്.
ഒരു ഹിന്ദി ഗാനത്തിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയും അന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അന്ന സുന്ദരിയാണെന്നും ഹണി റോസിന് വെല്ലുവിളിയാകുമോ എന്നൊക്കെയാണ് കമന്റുകളിലേറെയും.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേഴ്സിംഗ് ജോലി ചെയ്തിരുന്ന അന്ന സിനിമയിലെത്തിയതിന് ശേഷമാണ് ജോലി ഉപേക്ഷിച്ചത്. തുടർന്ന് സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു.
അയ്യപ്പനും കോശിയും, വെളിപാടിന്റെ പുസ്തകം. മധുരരാജ തുടങ്ങി നിരവധി ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. തേരി മേരിയാണ് ഇനി പുറത്തിറങ്ങാനുള്ള അന്നയുടെ ചിത്രം.