ബെല്‍ഗ്രേഡ്: മുന്‍ ലോക ഒന്നാം നമ്പറും ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ ടെന്നീസ് സുന്ദരി അന ഇവാനോവിച് വിരമിച്ചു. പരിക്കിന്‍റെ പിടിയിലായിരുന്ന ഇരുപത്തിയൊമ്പതുകാരിയായ സെര്‍ബിയന്‍ താരം അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫെസ്ബുക്കിലൂടെയാണ് അന തന്‍റെ തീരുമാനം അറിയിച്ചത്.
വിഷമകരമായ ഒരു തീരുമാനമാണെങ്കിലും ടെന്നീസ് കോര്‍ട്ടില്‍നിന്ന് വിടപറയുന്നതായി അവര്‍ ഫെസ്ബുക്കില്‍ കുറിച്ചു. 2008 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റഷ്യയുടെ ഡിനാര സഫിനയെ കീഴടക്കിയാണ് അന കിരീടം സ്വന്തമാക്കിയത്. ഗ്രാന്‍സ്‌ലാം കിരീടം നേടുന്ന ആദ്യ സെര്‍ബ് വനിതാതാരം എന്ന നേട്ടം ഇതോടെ അന സ്വന്തമാക്കി. ജര്‍മന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരമായിരുന്ന ബാസ്റ്റ്യന്‍ ഷൈ്വന്‍സ്‌റ്റൈഗറാണ് ഭര്‍ത്താവ്. ജൂലൈ 12നായിരുന്നു ഷൈ്വന്‍സ്‌റ്റൈഗര്‍അന വിവാഹം.