നടി ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു.
മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
‘ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു.
ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നത് എളുപ്പമല്ല.
എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’ എന്നാണ് പോസ്റ്റ്.
ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന സിനിമയിലൂടെയായിരുന്നു ആനിന്റെ അരങ്ങേറ്റം.
2015 ൽ നീന എന്ന ചിത്രത്തിലെ നായിക വേഷത്തിനു ശേഷം ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.
2014 ലായിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹം. പിന്നീട് ഇവർ വിവാഹമോചിതരായി .